Health Wellness

കൊഴുപ്പ് കുറയ്ക്കുന്നു, ദഹനം മെച്ചപ്പെടുത്തുന്നു; ഫാറ്റി ലിവർ രോഗത്തിനുള്ള 3 പാനീയങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ (NIH) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ആഗോളതലത്തിൽ 1,000 പേരിൽ 47 കേസുകൾ എന്ന തോതിൽ ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ, മുതിർന്ന പൗരന്മാരിൽ ഏകദേശം 32 ശതമാനം പേരെ ഈ രോഗം ബാധിക്കുന്നു. അതിനാൽതന്നെ ഇത് വളർന്നുവരുന്ന ആരോഗ്യ പ്രശ്‌നമാണ്.

മദ്യം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, വൃത്തിയുള്ള ഭക്ഷണക്രമം പാലിക്കുക എന്നിവ കരളിനെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെങ്കിലും, മറ്റ് ചില ജീവിതശൈലികളും ഭക്ഷണക്രമങ്ങളും സഹായിക്കും. ഫാറ്റി ലിവർ രോഗമുള്ള ഗുണകരമായ മൂന്നു പാനീയങ്ങളുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കരൾ എൻസൈം പ്രവർത്തനം വർധിപ്പിക്കുകയും ചെയ്തുകൊണ്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പാനീയങ്ങൾ സഹായിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്, കാപ്പി, ഗ്രീൻ ടീ എന്നീ മൂന്ന് പാനീയങ്ങളാണ് ഫാറ്റി രോഗമുള്ളവർക്ക് സഹായകരമാകുന്നവ. ഓരോ പാനീയത്തിന്റെയും ആരോഗ്യ ഗുണങ്ങൾ പരമാവധിയാക്കുന്നതിന് മിതത്വവും ശ്രദ്ധാപൂർവ്വമായ ഉപഭോഗം ആവശ്യമാണ്.

  1. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ഇജിസിജി (എപ്പിഗല്ലോകാറ്റെച്ചിൻ-3-ഗാലേറ്റ്) പോലുള്ള കാറ്റെച്ചിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരൾ എൻസൈമുകൾ മെച്ചപ്പെടുത്തുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

  1. കാപ്പി

ഫാറ്റി ലിവർ രോഗമുള്ളവർ കാപ്പി കുടിക്കണം. ഇത് ഫാറ്റി ലിവറിനും ഫൈബ്രോസിസിനുമുള്ള സാധ്യത കുറയ്ക്കും. പഞ്ചസാര ഒഴിവാക്കി കുടിക്കുക.

  1. ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിൽ കരൾ കോശങ്ങളെ സംരക്ഷിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായ ബീറ്റാലെയ്‌നുകൾ നിറഞ്ഞിരിക്കുന്നു. എങ്കിലും, അവ മിതമായ അളവിൽ കുടിക്കുക

Related Posts