Articles Health

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ഒഴിവാക്കേണ്ട 7 ഭക്ഷണങ്ങൾ

മ്മൾ ദിവസവും അറിയാതെ കഴിക്കുന്ന ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മുതിർന്നവർ പ്രതിദിനം ശരാശരി 4310 മില്ലിഗ്രാം സോഡിയം ഉപയോഗിക്കുന്നു, ഇത് ശുപാർശ ചെയ്യുന്ന പരിധിയായ 2000 മില്ലിഗ്രാമിന്റെ ഇരട്ടിയിലധികമാണ്.

ഉപ്പ് ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അമിതമായ ഉപയോഗം രക്തസമ്മർദ്ദം കൂട്ടാനും ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്ട്രിക് കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമാകും. ദൈനംദിന ഇന്ത്യൻ ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഈ ഉപ്പ് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന സോഡിയം അടങ്ങിയതും രക്താതിമർദ്ദം ഉള്ളവർ തീർച്ചയായും ഒഴിവാക്കേണ്ടതുമായ 7 ഭക്ഷണങ്ങളുണ്ട്.

  1. അച്ചാറുകൾ

മാങ്ങയുടേതായാലും മറ്റ് പച്ചക്കറികളുടേതായാലും, അച്ചാറുകൾ ഉപ്പ് ചേർത്താണ് കേടുകൂടാതെ സൂക്ഷിക്കുന്നത്. ഒരു ടേബിൾ സ്പൂൺ അച്ചാർ പോലും നിങ്ങളുടെ പ്രതിദിന സോഡിയം പരിധിയുടെ വലിയൊരു ഭാഗം കൂട്ടിച്ചേർക്കും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും വയറു വീർക്കാൻ കാരണമാകാനും സാധ്യതയുണ്ട്. രക്തസമ്മർദ്ദമുള്ളവർ അച്ചാർ പൂർണ്ണമായും ഒഴിവാക്കണം.

  1. പപ്പടം

ചുട്ടെടുത്തതായാലും വറുത്തതായാലും, പപ്പടത്തിൽ സോഡിയവും മറ്റ് അഡിറ്റീവുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തോടൊപ്പം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം ഉയർത്തുന്നതിനും വാട്ടർ റിറ്റൻഷനും കാരണമാകും.

  1. ഇൻസ്റ്റന്റ് നൂഡിൽസ്

ഇൻസ്റ്റന്റ് നൂഡിൽസിലെ ‘ടേസ്റ്റ് മേക്കർ’ പാക്കറ്റുകളിൽ ഉപ്പും മറ്റ് ഫ്ലേവർ എൻഹാൻസറുകളും കൂടുതലാണ്. ഒരു സെർവിംഗ് കഴിക്കുന്നത് പോലും പ്രതിദിന സോഡിയം പരിധി കവിയാൻ ഇടയാക്കും.

  1. ഉപ്പിട്ട പലഹാരങ്ങളും ചിപ്‌സുകളും

മിക്സ്ചർ, പൊട്ടറ്റോ ചിപ്‌സുകൾ തുടങ്ങിയവ രുചിക്കും കൂടുതൽ കാലം കേടുകൂടാതെയിരിക്കാനും ഉപ്പ് അമിതമായി ചേർക്കുന്നു. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും വയറു വീർക്കാനും രക്തസമ്മർദ്ദം കൂടാനും കാരണമാകും.

  1. റെഡി-ടു-ഈറ്റ് ഗ്രേവികളും സൂപ്പുകളും

സൗകര്യപ്രദമാണെങ്കിലും, ഇവ കേടുകൂടാതെയിരിക്കാൻ ധാരാളം സോഡിയം ചേർക്കുന്നു. ഈ മിക്സുകൾ പതിവായി ഉപയോഗിക്കുന്നത് സോഡിയം ഉപഭോഗവും അതുവഴി രക്താതിമർദ്ദത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കഴിയുമെങ്കിൽ ഫ്രഷ് ആയി വീട്ടിൽ ഉണ്ടാക്കുന്നവ തിരഞ്ഞെടുക്കുക.

  1. ബ്രെഡ് അല്ലെങ്കിൽ പേസ്ട്രി

സാധാരണ ബ്രെഡ് ഉൾപ്പെടെയുള്ള ബേക്കറി സാധനങ്ങളിൽ ‘ഒളിഞ്ഞിരിക്കുന്ന സോഡിയം’ അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് നിങ്ങളുടെ ഉപ്പിന്റെ ഉപഭോഗം സുരക്ഷിതമായ പരിധിക്കപ്പുറത്തേക്ക് എത്തിക്കുന്നു.

7.സോസ്, കെച്ചപ്, സോയ സോസ്

സോസ് പോലുള്ള മിക്കവയിലും സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്.

Related Posts