Articles Health Homepage Featured

സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ ഉയരുന്നുണ്ടോ? ശരീരം നൽകുന്ന 6 മുന്നറിയിപ്പുകൾ അവഗണിക്കരുത്

ദീർഘകാലമായുള്ള മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് അമിതവണ്ണം, ഉറക്കക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. അഡ്രിനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് സാധാരണയായി ‘സ്ട്രെസ് ഹോർമോൺ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സമ്മർദ്ദങ്ങളോട് പ്രതികരിക്കുക, ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, വീക്കത്തെ പ്രതിരോധിക്കുക എന്നിവയെല്ലാം ഇതിന്റെ പ്രധാന ധർമ്മങ്ങളാണ്. ഈ ഹോർമോണിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ശരീരത്തിൽ പ്രശ്‌നങ്ങളുണ്ടാവാം.

കോർട്ടിസോളിന്റെ അളവ് ഉയരുന്നുണ്ടോയെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന 6 ലക്ഷണങ്ങൾ.

  1. രാവിലെ വിശപ്പില്ലായ്മ

സാധാരണയായി, കോർട്ടിസോളിന്റെ അളവ് രാവിലെ ഏറ്റവും ഉയർന്ന നിലയിലായിരിക്കും. എന്നാൽ, വിട്ടുമാറാത്ത സമ്മർദ്ദം വിശപ്പ് സിഗ്നലുകളെ തകിടം മറിക്കുമ്പോൾ, രാവിലെ ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുകയോ തീരെ വിശപ്പില്ലാതിരിക്കുകയോ ചെയ്യാം.

  1. വയറിന് ചുറ്റുമുള്ള കൊഴുപ്പ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കോർട്ടിസോൾ ഉയർന്ന നിലയിലായിരിക്കുന്നത് തടസ്സമുണ്ടാക്കും. പ്രത്യേകിച്ച്, വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നത് കോർട്ടിസോൾ അസന്തുലിതാവസ്ഥയുടെ ശക്തമായ സൂചനയാണ്.

  1. മുഖത്ത് ക്ഷീണം, വീക്കം

ദീർഘകാലമായി കോർട്ടിസോൾ ഉയർന്നിരിക്കുന്നത് ശരീരത്തിൽ വാട്ടർ റിറ്റൻഷൻ കൂട്ടാനും ലിംഫാറ്റിക് ഡ്രെയിനേജിനെ തടസ്സപ്പെടുത്താനും അതുവഴി വീക്കം വർദ്ധിപ്പിക്കാനും കാരണമാകും. രാവിലെ മുഖത്ത് കാണുന്ന ക്ഷീണം ഒരു ലക്ഷണമാണ്.

  1. പുലർച്ചെ 3 മണിക്ക് ഉണരുക

ഉറക്കത്തിൽ, കൃത്യമായി പറഞ്ഞാൽ പുലർച്ചെ 3 മണിയോടടുത്ത് ഉണരുന്നത് ഉയർന്ന കോർട്ടിസോളിന്റെ മറ്റൊരു സൂചനയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളോ കോർട്ടിസോൾ വ്യതിയാനങ്ങളോ ആണ് ഇത് മൂലം ആഴത്തിലുള്ള ഉറക്കം തടസ്സപ്പെടുത്തുന്നത്.

  1. മധുരത്തോടും ഉപ്പിനോടുമുള്ള അമിതമായ ആഗ്രഹം

സ്ട്രെസിനെയും കോർട്ടിസോൾ സ്പൈക്കുകളെയും നേരിടാൻ ശരീരം പെട്ടെന്നുള്ള ഊർജ്ജത്തിനായി മധുരം അല്ലെങ്കിൽ ധാതുക്കൾക്കായി ഉപ്പ് വാശിപിടിക്കും. ഇത് നിരന്തരമായ മധുര പലഹാരങ്ങളോടുള്ളോ ഉപ്പിട്ട ഭക്ഷണത്തോടുള്ളോ ആസക്തിക്ക് കാരണമാകുന്നു.

  1. പെട്ടെന്ന് പ്രകോപിതരാവുക

അനാവശ്യമായ ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് ദേഷ്യം വരിക, അല്ലെങ്കിൽ മാനസികമായി ആശയക്കുഴപ്പമുള്ള അവസ്ഥയിൽ ഇരിക്കുക.

Related Posts