Articles Health

തണുത്ത വെള്ളം ദഹനം കുറയ്ക്കും; കാപ്പി അമിതമാകരുത്; ഈ പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കുടലിന്റെ പങ്ക് വളരെ വലുതാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയങ്ങളും കുടലിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നു. വെള്ളം, ചായ, കാപ്പി തുടങ്ങിയ നിത്യേനയുള്ള പാനീയങ്ങൾ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ പരിശീലനം നേടിയ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി ദിവസവും നമ്മൾ കുടിക്കുന്ന പാനീയങ്ങളെക്കുറിച്ച് ചില പ്രധാന കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

  1. ചെറു ചൂടുവെള്ളം/ഐസ് വെള്ളം: തണുത്ത പാനീയങ്ങൾ ദഹനത്തെ താൽക്കാലികമായി മന്ദഗതിയിലാക്കും. അതുകൊണ്ട്, ദിവസം തുടങ്ങുമ്പോൾ ചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ കുടിക്കുന്നത് കുടലിന്റെ ചലനശേഷിയെ പിന്തുണയ്ക്കാൻ നല്ലതാണ്.
  2. കാപ്പി: കാപ്പി അധികമായി കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽകാപ്പി കുടിച്ചാൽ അസിഡിറ്റി, വയറുവേദനയോടെയുള്ള മലശോധന, ഉത്കണ്ഠ എന്നിവയ്ക്ക് കാരണമായേക്കാം.
  3. ഗ്രീൻ ടീ: ഗ്രീൻ ടീ വീക്കം കുറയ്ക്കുന്നതാണ്, ഇത് മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സന്തുലിതമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലെ എൽ-തീനൈൻ തലച്ചോറിനെ ശാന്തമാക്കുമ്പോൾ കഫീൻ ഉന്മേഷം നൽകും.
  4. ജ്യൂസ് വേണ്ട, പഴം കഴിക്കാം: പഴച്ചാറുകൾഫൈബർ ഇല്ലാതെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു. എന്നാൽ, മുഴുവൻ പഴങ്ങൾ ഫൈബറും ആന്റിഓക്സിഡന്റുകളും നൽകുന്നു, ഇത് കുടലിലെ സൂക്ഷ്മാണുക്കൾക്ക് ഉപയോഗപ്രദമാണ്.
  5. ഹെർബൽ ചായകൾ: മഞ്ഞൾ, ഇഞ്ചി, പെരുംജീരകം എന്നിവ അടങ്ങിയ ചായകൾ വയറുവീക്കം കുറയ്ക്കാനും വീക്കം ശമിപ്പിക്കാനും കുടലിന്റെ ആവരണത്തിന്റെ കേടുപാടുകൾ പരിഹരിക്കാനും സഹായിക്കുന്നു.
  6. ചിയ അല്ലെങ്കിൽ ബേസിൽ സീഡ്സ് പാനീയങ്ങൾ: ഈ വിത്തുകൾ വെള്ളം വലിച്ചെടുത്ത് കുടലിന് അനുയോജ്യമായ ഒരു ജെൽ രൂപപ്പെടുത്തുന്നു. ഇത് നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലബന്ധം ഒഴിവാക്കി ദഹനത്തെ എളുപ്പമാക്കുകയും ചെയ്യുന്നു.
  7. മദ്യം: ചെറിയ അളവിലുള്ള മദ്യം പോലും കുടലിലെ ബാക്ടീരിയകളെ തകരാറിലാക്കുകയും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. മദ്യം കഴിക്കുമ്പോൾ നന്നായി വെള്ളം കുടിക്കാനും അളവ് പരിമിതപ്പെടുത്താനും ഡോക്ടർ നിർദേശിച്ചു.
  8. ഇലവർഗ്ഗത്തിലുള്ള ഔഷധസസ്യങ്ങൾ കഴിക്കുക: പുതിന, മല്ലിയില, തുളസി എന്നിവയിൽ ദഹനത്തെ സഹായിക്കുകയും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്ന പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്.

Related Posts