Health Wellness

വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കാം, ഗുണങ്ങൾ കേട്ടാൽ അതിശയിക്കും

നെല്ലിക്ക ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നീ പോഷകങ്ങൾ നിറഞ്ഞതാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ രാവിലെ നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. നെല്ലിക്ക ജ്യൂസ് വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

നെല്ലിക്ക പ്രതിരോധശേഷി ശക്തിപ്പെടുത്താൻ മികച്ചതാണ്. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കുകയും അസുഖങ്ങൾ പിടികൂടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനക്കേട് അല്ലെങ്കിൽ ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരാളാണെങ്കിൽ ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കുക. നാരുകളാലും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ നെല്ലിക്ക ജ്യൂസ് ദഹന സഹായിയായി പ്രവർത്തിക്കുന്നു. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മലവിസർജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കും.

വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

ശരീരത്തിൽനിന്നും വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച ജ്യൂസിനായി തിരയുന്നെങ്കിൽ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുക. ശരീരത്തിൽനിന്നും വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാൻ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നു

മുടികൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർ ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുക. വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമായ നെല്ലിക്ക ജ്യൂസ് മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു പാനീയമാണ്. രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും. വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും കൊഴുപ്പ് എരിച്ചു കളയാനും സഹായിക്കുന്നതിലൂടെ ശരീര ഭാരം കുറയ്ക്കുന്നു.

ചർമ്മ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് നെല്ലിക്ക ജ്യൂസ്. തിളക്കമുള്ള ചർമ്മം നേടാൻ സഹായിക്കുന്നു. വെറും വയറ്റിൽ രാവിലെ ആദ്യം തന്നെ കുടിക്കുന്നത് ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും പാടുകൾ കുറയ്ക്കാനും വാർധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും സഹായിക്കും.

Related Posts