കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അത്തരത്തിലുള്ള ചില സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ച് അറിയാം.
വെളുത്തുള്ളി: വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് ഗുണം ചെയ്യും. വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും ഹൃദയാരോഗ്യത്തിന് ഗുണകരമായ സുഗന്ധവ്യഞ്ജനമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മഞ്ഞൾ: എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിനുണ്ട്. മഞ്ഞൾ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
കറുവാപ്പട്ട: കറുവാപ്പട്ട എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അപകടങ്ങൾ കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി: ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഇഞ്ചി. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്. ഇഞ്ചിയുടെ പതിവ് ഉപഭോഗം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഉലുവ: ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി എൽഡിഎൽ അളവ് കുറയ്ക്കുന്നു.
മല്ലി: കൊളസ്ട്രോൾ, പ്രത്യേകിച്ച് എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കുന്നതിനും ശരീരത്തിൽ നിന്ന് അധിക കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിനും കരളിനെ സഹായിക്കുന്നു.
കുരുമുളക്: കുരുമുളകിലെ സജീവ സംയുക്തമായ പൈപ്പറിൻ, ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആന്റിക്‌സിഡന്റ് ഗുണങ്ങളുണ്ട്.
ജീരകം: ജീരകത്തിന് കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. ഇത് എൽഡിഎൽ അളവ് കുറയ്ക്കാൻ സഹായിക്കും. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോളിന്റെ ഓക്‌സിഡേഷൻ തടയാൻ സഹായിക്കുന്നു. കറികളിലോ സൂപ്പുകളിലോ, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.