Finance Homepage Featured Personal Finance

‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ സേവനം അവതരിപ്പിച്ച് ജിയോബ്ലാക്ക്‌റോക്ക്

ഇന്ത്യക്കാരുടെ വെല്‍ത്ത് മാനേജ്‌മെന്റില്‍ വിപ്ലവം തീര്‍ക്കുകയാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്

സമ്പാദ്യക്കാരില്‍ നിന്ന് അറിവുള്ള നിക്ഷേപകരായി ഇന്ത്യക്കാരെ മാറ്റുന്ന സവിശേഷ പദ്ധതിയാണിത്

കൊച്ചി: സമ്പാദ്യക്കാരെ നിക്ഷേപകരാക്കുന്ന നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ്’ (Personalised Investment Advice) സേവനം ഔദ്യോഗികമായി പുറത്തിറക്കി ജിയോ ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും യുഎസ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ഇന്‍കും തുല്യപങ്കാളിത്തം കൈയാളുന്ന സംയുക്ത സംരംഭമാണ് ജിയോബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.

ലോകോത്തരമായ സാമ്പത്തിക ഉപദേശങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും കൈവെള്ളയില്‍ എത്തിക്കുക എന്നതാണ് പുതുപദ്ധതിയുടെ ലക്ഷ്യം. കേവലം ഒരു നിക്ഷേപ പദ്ധതിയെന്നതിലുപരി, ഇന്ത്യക്കാരെ വെറും സമ്പാദ്യക്കാരില്‍ നിന്ന് വിപണിയെക്കുറിച്ച് ബോധവാന്മാരായ നിക്ഷേപകരിലേക്ക് (Informed Investors) പരിവര്‍ത്തനം ചെയ്യാനുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണിത്.

ഇന്ത്യന്‍ വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തെ പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്നതാണ് ഈ പുതിയ പ്ലാറ്റ്‌ഫോം. ഇതുവരെ, ലോകോത്തര നിക്ഷേപ ഉപദേശങ്ങളും പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനങ്ങളും പ്രധാനമായും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക മാത്രമാണ് ലഭ്യമായിരുന്നത്.

ലോകമെമ്പാടുമുള്ള വന്‍കിട സ്ഥാപനങ്ങളും നിക്ഷേപകരും ആശ്രയിക്കുന്ന ബ്ലാക്ക്‌റോക്കിന്റെ വിശ്വസ്തമായ അലാദിന്‍ സാങ്കേതികവിദ്യയാണ് ഈ പ്ലാറ്റ്‌ഫോമിന്റെ നട്ടെല്ല്. നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോകള്‍ ദിവസേന നിരീക്ഷിക്കാനും വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അവ പുനഃക്രമീകരിക്കാനുമുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ അലാദിന്‍ നല്‍കുന്നു.

പ്രതിവര്‍ഷം 350 രൂപ അല്ലെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള അസറ്റ്‌സ് അണ്ടര്‍ അഡൈ്വസറിയുടെ .35 ശതമാനം നിരക്കിലാണ് ഈ സേവനം നല്‍കുന്നത്. 10,000 രൂപയില്‍ നിങ്ങള്‍ക്ക് നിക്ഷേപം തുടങ്ങാം. മാത്രമല്ല, ആദ്യ മൂന്ന് മാസത്തേക്ക് പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ് സൗജന്യമായി ലഭ്യമാകുകയും ചെയ്യും. ഇന്‍ട്രൊഡക്റ്ററി ഓഫറിന്റെ ഭാഗമാണിത്.

‘2047 ആകുമ്പോഴേക്കും ‘വികസിത ഭാരതം’ സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ പ്രയാണത്തില്‍ ഓരോ ഇന്ത്യക്കാരന്റെയും സാമ്പത്തിക സുസ്ഥിതി അത്യന്താപേക്ഷിതമാണ്. ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഉപയോഗിക്കപ്പെടാത്ത കരുത്തിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തെടുക്കാനും ഇന്ത്യയെ സമ്പാദ്യക്കാരുടെ രാജ്യത്തില്‍ നിന്ന് ആത്മവിശ്വാസമുള്ള നിക്ഷേപകരുടെ രാജ്യമാക്കി മാറ്റാനുമാണ് ജിയോബ്ലാക്ക്‌റോക്കിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ജിയോയുടെ വിപുലമായ ശൃംഖലയും ബ്ലാക്ക്‌റോക്കിന്റെ ആഗോളതലത്തിലുള്ള പാരമ്പര്യവും പ്രഗത്ഭ്യവും സംയോജിപ്പിക്കുന്നതിലൂടെ, ഓരോ ഇന്ത്യക്കാരന്റെയും വിശ്വസ്തനായ സാമ്പത്തിക ഉപദേശകനായി മാറിക്കൊണ്ട് ലോകോത്തര നിക്ഷേപ ഉപദേശങ്ങളെ ഞങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്,’ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നോണ്‍എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി വ്യക്തമാക്കി.

ജിയോ ഫിനാന്‍സ്, മൈജിയോ ആപ്പുകളിലൂടെ ജിയോബ്ലാക്ക്‌റോക്ക് പേഴ്‌സണലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

Related Posts