Finance Personal Finance

ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം: അറിഞ്ഞിരിക്കാം ഈ 6 കാര്യങ്ങൾ

നല്ല ക്രെഡിറ്റ് സ്കോർ നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യസമയത്ത് കുടിശ്ശിക തീർക്കുക, ക്രെഡിറ്റ് കാർഡുകളിലെ കുറഞ്ഞ കുടിശികയ്ക്ക് പകരം മുഴുവൻ പേയ്‌മെന്റുകളും നടത്തുക തുടങ്ങി പല കാര്യങ്ങളും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം. എന്നിരുന്നാലും, ഉയർന്ന സ്കോർ നിലനിർത്താൻ ഇതൊന്നും പര്യാപ്തമല്ലായിരിക്കാം. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഉയർന്ന സ്കോർ നിലനിർത്താൻ സഹായിക്കുന്ന ചില ക്രെഡിറ്റ് സ്കോർ മാർഗങ്ങളെക്കുറിച്ച് അറിയാം.

  1. അടയ്ക്കാത്ത ബില്ലുകൾ

ബില്ലുകൾ അടയ്ക്കാതിരിക്കുകയോ കുടിശിക വരുത്തുകയോ ചെയ്യരുത്. അവ കൃത്യസമയത്ത് അടയ്ക്കണം. ക്രെഡിറ്റ് കാർഡ് ബില്ലുകളും വായ്പാ ഇഎംഐകളും നിശ്ചിത തീയതിക്ക് മുമ്പ് എപ്പോൾ വേണമെങ്കിലും അടയ്ക്കാവുന്നതാണ്. ഒരു ദിവസത്തെ കാലതാമസം കാര്യമായ വ്യത്യാസമുണ്ടാക്കില്ലെന്ന് ചിലർ വിശ്വസിക്കുന്നു. പക്ഷേ, അത് പ്രശ്നമാണ്.

  1. പേയ്‌മെന്റ് മുഴുവൻ തീർക്കുക

ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കുമ്പോൾ, കുറച്ച് അടയ്ക്കുന്നതിനു പകരം മുഴുവൻ ബില്ലും അടയ്ക്കാൻ ശ്രദ്ധിക്കണം. കുറച്ച് തുക അടയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ലെങ്കിലും, ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, മുഴുവൻ തുകയും അടയ്ക്കാൻ ശ്രമിക്കുക.

  1. കുടിശിക തീർക്കുക

ചില ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കിടയിൽ ബില്ലുകൾ വൻതോതിൽ ഉയരുമ്പോൾ കിഴിവിൽ കുടിശിക തീർക്കുന്ന ഒരു പൊതു രീതിയുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്കോർ ലക്ഷ്യമിടുന്നവർ ഇങ്ങനെ ചെയ്യരുത്. ഉദാഹരണത്തിന്, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ 1 ലക്ഷം എത്തുമ്പോൾ, 70,000 ന് അത് തീർക്കുന്ന പ്രവണതയുണ്ട്. എന്നാൽ ഇത് നിങ്ങളുടെ സ്കോറിൽ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കും.

  1. കാർഡ് പരമാവധി ഉപയോഗിക്കുക

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കിടയിലുള്ള മറ്റൊരു തെറ്റിദ്ധാരണ, ആവശ്യം വരുമ്പോൾ കാർഡ് പരമാവധി ഉപയോഗിക്കാമെന്നതാണ്. ഇത് ചെയ്യുന്നത് മോശമായ കാര്യമല്ലെങ്കിലും, സ്കോർ കുറയുന്നതിന് കാരണമാകും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാധാരണ ആവശ്യകതയേക്കാൾ ഉയർന്ന ക്രെഡിറ്റ് പരിധി നിലനിർത്തുക. ഉദാഹരണത്തിന്, നിങ്ങളുടെ വായ്പാ ആവശ്യകത 5 ലക്ഷം ആണെങ്കിൽ, 10 ലക്ഷമോ അതിൽ കൂടുതലോ ക്രെഡിറ്റ് പരിധി ഉണ്ടായിരിക്കുന്നതാണ് നല്ലത്. സാധാരണയായി, അനുയോജ്യമായ ക്രെഡിറ്റ് ഉപയോഗ അനുപാതം 30 ശതമാനമോ അതിൽ കുറവോ ആയിരിക്കണം.

  1. നിലവിലുള്ള കാർഡ്

നിങ്ങൾ ഉപയോഗിക്കാത്ത ഒരു പഴയ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ കൈവശമുണ്ടാകാം. അത് റദ്ദാക്കാൻ നിങ്ങൾക്ക് തോന്നലുണ്ടാകാം. എന്നാൽ, ഉയർന്ന ക്രെഡിറ്റ് സ്കോറിനായി അങ്ങനെ ചെയ്യാതിരിക്കുക. മുകളിൽ വിശദീകരിച്ചതുപോലെ, ഉയർന്ന ക്രെഡിറ്റ് പരിധി ഉയർന്ന സ്കോർ നിലനിർത്താൻ നിങ്ങളെ സഹായിക്കും.

  1. റിവ്യൂ റിപ്പോർട്ട്

അവസാനമായി, നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടയ്ക്കിടെ അവലോകനം ചെയ്തുകൊണ്ടിരിക്കണം. അതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ഉടൻ തിരുത്തുക.

Related Posts