Finance Personal Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 7 ബാങ്കുകൾ

ഒരു ബാങ്കിൽ സ്ഥിര നിക്ഷേപ (എഫ്ഡി) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. മിക്ക ബാങ്കുകളും ഏതാണ്ട് സമാനമായ പലിശ നിരക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും, പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും മൊത്തം വരുമാനത്തിൽ വലിയൊരു നേട്ടത്തിന് കാരണമാകും.

ഉദാഹരണത്തിന്, മൂന്ന് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിൽ 50 ബേസിസ് പോയിന്റുകളുടെ വ്യത്യാസം 15,000 രൂപ അധികമായി നേടുന്നതിന് സഹായിക്കും. നിക്ഷേപ തുക 20 ലക്ഷം ആണെങ്കിൽ, അധിക വരുമാനമായി കിട്ടുന്നത് 30,000 രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ നിക്ഷേപകർക്ക് ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതികൾ വാഗ്ധാനം ചെയ്യുന്നുണ്ട്. എഫ്‌ഡികൾക്ക് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യാം.

എച്ച്ഡിഎഫ്‌സി ബാങ്ക്: ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 18-21 മാസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ജൂൺ 25 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

ഐസിഐസിഐ ബാങ്ക്: സാധാരണ നിക്ഷേപകർക്ക് 2 വർഷത്തിൽ കൂടുതലുള്ള എഫ്ഡികൾക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്: 391 ദിവസം മുതൽ 23 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനവുമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക്. ഓഗസ്റ്റ് 20 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: യൂണിയൻ ബാങ്ക് മൂന്ന് വർഷത്തേക്ക് പ്രതിവർഷം 6.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ): ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സാധാരണ പൗരന്മാർക്ക് 2-3 വർഷം വരെയുള്ള കാലാവധിക്ക് 6.45 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു.

ബാങ്ക് ഓഫ് ബറോഡ: സാധാരണ നിക്ഷേപകർക്ക് ബാങ്ക് സ്ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീമിന്റെ ഭാഗമായി (444 ദിവസം) 6.60 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ 2025 സെപ്റ്റംബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.

Related Posts