Finance Personal Finance

50 വയസിന് മുമ്പ് വിരമിക്കണോ? ആ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരു വഴിയുണ്ട്

വിരമിക്കൽ ജീവിതം എല്ലാവരുടെയും മുന്നിലുള്ള ഒന്നാണ്. എന്നാൽ, നേരത്തെ വിരമിക്കുകയെന്നത് വളരെ ചുരുക്കം ചിലരുടെ ജീവിതത്തിൽ മാത്രമേ സംഭവിക്കാറുള്ളൂ. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം, 50 വയസിന് മുമ്പ് ജീവിതം സുരക്ഷിതമാക്കുകയെന്നത് അതിസമ്പന്നർക്ക് മാത്രം കഴിയുന്ന ഒന്നു മാത്രമായി കരുതുന്നുണ്ട്. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ, കുടുംബ പ്രതിബദ്ധതകൾ, ജീവിതത്തിന്റെ പ്രവചനാതീതത എന്നിവ കണക്കിലെടുക്കുമ്പോൾ, വിരമിക്കൽ ജീവിതം നേരത്തെയാക്കുകയെന്നത് അസാധ്യമാണെന്ന് തോന്നാം. എന്നാൽ, അച്ചടക്കവും ദീർഘവീക്ഷണവും ഉണ്ടെങ്കിൽ അതിന് കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

ഉയർന്ന വരുമാനം നേടുന്നതിനുപകരം നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിലൂടെയാണ് നേരത്തെ വിരമിക്കൽ സാധ്യമാകുന്നതെന്ന് നീവ് ഫിനാൻസിന്റെ സഹസ്ഥാപകനും സിഐഒയുമായ സൗമ്യദീപ് റോയ് പറയുന്നു. “50 വയസിന് മുമ്പ് ഒരാൾ വിരമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ആദ്യപടി വരുമാനം നോക്കുക എന്നതല്ല, മറിച്ച് അവരുടെ സാമ്പത്തിക സ്ഥിതിയിൽ നിന്നുള്ള ദുർബലത നീക്കം ചെയ്യുക എന്നതാണ്. ക്രെഡിറ്റ് കാർഡുകൾ, ബിഎൻപിഎൽ ബാലൻസുകൾ അല്ലെങ്കിൽ വ്യക്തിഗത വായ്പകൾ പോലുള്ള ഉയർന്ന പലിശയുള്ള കടം തീർക്കുന്നതിലൂടെയാണ് അത് ആരംഭിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

സമ്പത്ത് വളർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ്, സാമ്പത്തിക സംരക്ഷണത്തിന്റെ പ്രാധാന്യം റോയ് ഊന്നിപ്പറഞ്ഞു. കടം നിയന്ത്രണത്തിലായിക്കഴിഞ്ഞാൽ, അടുത്ത ഘട്ടം 6–12 മാസത്തെ ചെലവുകൾക്കുള്ള ഒരു അടിയന്തര ഫണ്ട് ഉണ്ടാക്കുകയും മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അപകട അല്ലെങ്കിൽ വൈകല്യ ഇൻഷുറൻസ് എന്നിവ ആവശ്യമാണ്. ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സ്ഥിതി താളം തെറ്റിക്കില്ലെന്ന് ഈ പരിരക്ഷകൾ ഉറപ്പാക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

40 വയസിൽ എത്ര സമ്പാദ്യം വേണം?

50 വയസിൽ വിരമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ടയർ-1 നഗരത്തിലെ ജീവിതശൈലിക്ക്, 40 വയസാകുമ്പോഴേക്കും ഏകദേശം 3–4 കോടി രൂപ ഉണ്ടായിരിക്കണം എന്നതാണ് മാനദണ്ഡം. അതായത്, നിങ്ങൾ വിരമിക്കുമ്പോഴേക്കും വാർഷിക ചെലവുകളുടെ 30–35 മടങ്ങിന് തുല്യമായ ഒരു കോർപ്പസ് നിങ്ങൾ ലക്ഷ്യമിടണം. ഉദാഹരണത്തിന്, ഇന്ന് ഏകദേശം 40 ലക്ഷം രൂപ സമ്പാദിക്കുന്ന ഒരു വ്യക്തിക്ക് 40 വയസ് ആകുമ്പോഴേക്കും 2.8–3 കോടി രൂപ സമ്പാദിക്കാൻ കഴിയും. അതേസമയം, ഇരട്ട വരുമാനമുള്ള കുടുംബങ്ങൾ ജീവിതശൈലി തിരഞ്ഞെടുപ്പുകളും കുട്ടികളുടെ ആവശ്യങ്ങളും അനുസരിച്ച് 5 കോടി രൂപയോളമാണ് ലക്ഷ്യമിടേണ്ടത്.

നേരത്തെ വിരമിക്കുന്നതുകൊണ്ട് അപകടസാധ്യതകളില്ലെന്ന് കരുതരുത്. അമിത ആത്മവിശ്വാസവും അപകടമാണ്. നല്ല രീതിയിൽ ആസൂത്രണം നടത്തി നിക്ഷേപിച്ചാൽ 50 വയസിനു മുൻപ് വിരമിക്കൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കും.

Related Posts