ഓരോ തലമുറയെയും ഓരോ തരത്തിൽ വിശേഷിപ്പിക്കുന്നു. ബൂമർമാരെ പരമ്പരാഗഗ ചിന്താരീതികൾ പിന്തുടരുന്നവരെന്നാണ് പറയുന്നത്. 1981നും 1996നും ഇടയിൽ ജനിച്ചവരാണ് മില്ലേനിയലുകൾ. 1997 നും 2012 നും ഇടയിൽ ജനിച്ചവരാണ് ജനറൽ ഇസഡ് അഥവാ ജെൻ സി. ഇവരിൽ സമ്പാദ്യ ശീലം ആർക്കാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പണം സമ്പാദിക്കുന്നതിൽ ആരാണ് മികച്ചതെന്ന് നോക്കാം.
മില്ലേനിയലുകൾ സ്ഥിരമായി സമ്പാദിക്കുന്നവരായി ഉയർന്നുവരുന്നുണ്ട്. എന്നാൽ കുറഞ്ഞ വരുമാനം ലഭിച്ചിട്ടും ജെൻ സി ശ്രദ്ധേയമായ സാമ്പത്തിക അച്ചടക്കം പ്രകടിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കുയി എജ്യുക്കേഷണൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ജനറേഷൻ ഇസഡിന്റെ 2.09 നെ അപേക്ഷിച്ച് മില്ലേനിയലുകൾ അവരുടെ വരുമാനത്തിന്റെ ഉയർന്ന ശതമാനം, ശരാശരി 2.83 സമ്പാദ്യത്തിനായി മാറ്റിവയ്ക്കുന്നു.
എന്നാൽ, ജനറേഷൻ ഇസഡ് അവരുടെ പ്രതിമാസ വരുമാനത്തിന്റെ ഏകദേശം 36% ലാഭിക്കുന്നുണ്ടെന്നാണ് പിവൈഎംഎൻടിഎസ് ഇന്റലിജൻസ് കണ്ടെത്തൽ. റിട്ടയർമെന്റ് സമ്പാദ്യ ശീലത്തിന്റെ കാര്യത്തിലും തണ്ടു തലമുറയും തമ്മിൽ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ഫിഡിലിറ്റിയുടെ 2024 ലെ ഡാറ്റ കാണിക്കുന്നത് മില്ലേനിയലുകൾ ശരാശരി 67,300 ഡോളർ നിലനിർത്തുന്നുണ്ടെങ്കിലും ജെൻ സിയുടെ കാര്യത്തിൽ ഇത് 13,500 ഡോളറാണ്. എന്നിരുന്നാലും, മില്ലേനിയുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജെൻ സിക്കാരുടെ സമ്പാദ്യ ശീലം വളർന്നിട്ടുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു.
സമ്പാദ്യ ശീലത്തിൽ ഇവർ തമ്മിലുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം അടിയന്തര സമ്പാദ്യത്തിൽ വെളിപ്പെടുത്തുന്നു. ബാങ്ക്റേറ്റിന്റെ 2025 ലെ എമർജൻസി സേവിങ്സ് റിപ്പോർട്ട് അനുസരിച്ച്, ജനറൽ ഇസഡിലെ 34% പേർക്ക് അടിയന്തര സമ്പാദ്യം ഇല്ലെന്ന് കണ്ടെത്തി. ജനറൽ ഇസഡിലെ 10% പേർക്ക് മാത്രമേ ആറ് മാസത്തെ ചെലവുകൾ വഹിക്കാൻ ആവശ്യമായ സമ്പാദ്യം ഉള്ളൂ. അതേസമയം, മില്ലേനിയലുകളിൽ 25% പേർക്കും അടിയന്തര ഫണ്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്ക ബെറ്റർ മണി ഹാബിറ്റ്സ് പഠനം ഇതിനെ പിന്തുണയ്ക്കുന്നു. മില്ലേനിയലുകളുടെ 49% നെ അപേക്ഷിച്ച്, ജെൻ സിയുടെ 55% പേർക്ക് മൂന്ന് മാസത്തെ ചെലവുകൾ വഹിക്കാൻ ആവശ്യമായ അടിയന്തര സമ്പാദ്യം ഇല്ലെന്ന് കാണിക്കുന്നു.
സെബി ആർഐഎയും സഹജ്മണിയുടെ സ്ഥാപകനുമായ അഭിഷേക് കുമാർ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. “എന്റെ അനുഭവത്തിൽ, ഒരു മില്ലേനിയൽ അല്ലെങ്കിൽ ജനറൽ ഇസഡിന്റെ സമ്പാദ്യശീലം അവർ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ ആശ്രയിച്ചിരിക്കുന്നുഇത് അവരെ ചെലവഴിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുകയും അവരുടെ കരിയറിന്റെ തുടക്കത്തിൽ അടിയന്തര ഫണ്ടുകൾ ശേഖരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു,” കുമാർ പറഞ്ഞു.
സോഷ്യൽ മീഡിയ കാരണം, മില്ലേനിയലുകളെ അപേക്ഷിച്ച് സെൻ സിക്ക് ഉയർന്ന സാമ്പത്തിക അവബോധം ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയയിലെ ഉപദേശങ്ങൾ പ്രകാരം, ദോഷവശങ്ങൾ മനസ്സിലാക്കാതെ നിക്ഷേപിക്കാനോ വ്യാപാരം നടത്താനോ ഉള്ള അപകടസാധ്യതയും അവർ നേരിടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.