ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബാങ്ക് എഫ്‌ഡികൾ. 5 ലക്ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു യാതൊരു റിസ്‌കും ഇല്ലെന്നതാണ് മറ്റൌരു സവിശേഷത. കാരണം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുറഞ്ഞ തുകയിൽ എഫ്ഡികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരഞ്ഞെടുക്കാം.
നിക്ഷേപകരുടെ മനം കവരുന്ന ഹ്രസ്വകാല എഫ്ഡികൾ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 3.25% മുതല്‍ 7.40% വരെ ആകര്‍ഷകമായ പലിശ നൽകുന്ന എഫ്ഡി പ്ലാനുകള്‍ പിഎന്‍ബിക്കുണ്ട്. ഇതില്‍ തന്നെ ബാങ്കിന്റെ 390 ദിവസത്തെ എഫ്ഡി ഏറെ സവിശേഷമാണ്. ഈ എഫ്ഡിയിൽ സാധാരണ പൗരന്മാര്‍ക്ക് ഇവിടെ 6.60% പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.10% പലിശ കിട്ടും. 80 വയസിനു മുകളിലുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7.40% പലിശ ലഭിക്കും.
ബാങ്കിന്റെ 2 വർഷത്തെ എഫ്ഡിയും ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 2 വര്‍ഷത്തെ എഫ്ഡിക്ക് സാധാരണ പൗരന്മാര്‍ക്ക് 6.40%, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.90%, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 7.20% എന്നിങ്ങനെയാണ് പലിശ.
പിഎന്‍ബിയുടെ 390 ദിവസത്തെ (1.07 വര്‍ഷം) എഫ്ഡിയിൽ നിക്ഷേപിച്ചാല്‍ 6.60% നിരക്കില്‍ കാലാവധിയില്‍ 14,242 രൂപ പലിശ ലഭിക്കും. ഇതേ നിക്ഷേപം 2 വര്‍ഷത്തെ എഫ്ഡിക്ക് കീഴിലാകുമ്പോള്‍ പലിശ 6.4% ആണ്. അതായത് 2 വര്‍ഷത്തിനു ശേഷം 26,910 രൂപ കൈയ്യില്‍ കിട്ടും. ഒരു മുതിര്‍ന്ന പൗരനാണെങ്കില്‍ 29,349 രൂപ പലിശ ലഭിക്കും. ഇനി 2 ലക്ഷം രൂപ 2 വര്‍ഷത്തേയ്ക്ക് ഒരു സൂപ്പര്‍ സീനിയര്‍ സിറ്റിസന്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കില്‍ മൊത്തം 2,30,681 രൂപ ലഭിക്കും. അതായത് 2 വര്‍ഷത്തെ പലിശ വരുമാനം 31,091 രൂപ.
മൂന്ന് വര്‍ഷത്തെ എഫ്ഡിയില്‍ സാധാരണ പൗരന്മാര്‍ക്ക് 7 ശതമാനം പലിശയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷ എഫ്ഡിക്ക് 7.50 ശതമാനം പലിശയും ബാങ്ക് നല്‍കുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് നിങ്ങള്‍ 8 ലക്ഷം രൂപ എഫ്ഡി ഇട്ടാല്‍ മെച്യൂരിറ്റി തുകയായി 9,85,151 രൂപ ലഭിക്കും. പലിശയായി 1,85,151 രൂപയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാരാണ് നിക്ഷേപിക്കുന്നതെങ്കില്‍ മെച്യൂരിറ്റി തുകയായി 9,99,773 രൂപ തിരികെ ലഭിക്കും. പലിശ 1,99,773 രൂപയാണ്.
എല്ലാ ബാങ്കുകളും ഒരുപോലുള്ള പലിശ നിരക്കല്ല എഫ്ഡികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നതും കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും ധാരാളമുണ്ട്. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളില്‍ മുന്നില്‍ തന്നെയുള്ള എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ്.