Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. 

അതേസമയം, സ്വർണവില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രക്ഷാബന്ധന്‍ മുതൽ ഓണം വരെയുള്ള ഉത്സവ സീസണിന്റെ ആദ്യ ഘട്ടത്തിൽ സ്വർണ്ണത്തിന്റെ ഡിമാന്‍ഡ് 28 ശതമാനം ഇടിഞ്ഞ് 50 ടണ്ണായി എന്നാണ് ഇന്ത്യന്‍ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് കാലത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഇത്.  

Related Posts