Economy Finance

ഭവന വായ്പ ക്ലോസ് ചെയ്യണോ? കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങി വിവിധ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്.

വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലരും ഈ സ്വപ്നം സാക്ഷാത്കരിക്കാനായി ഭവന വായ്പകളെയാണ് ആശ്രയിക്കുന്നത്. വായ്പ അടയ്ക്കാൻ ദീർഘ കാലാവധി കിട്ടുമെങ്കിലും പലിശ ഇനത്തിൽ വലിയൊരു തുക തന്നെ അടയ്ക്കേണ്ടതായി വരും. ഇതൊഴിവാക്കാൻ കെഎസ്എഫ്ഇ ചിട്ടികൾ സഹായിക്കും. ഇതിനായി ഭവന വായ്പ അടച്ചു തുടങ്ങുമ്പോൾ തന്നെ ചിട്ടിയും തുടങ്ങണം. ഇങ്ങനെ ചെയ്യുന്നതിലൂടെ കാലവധിക്ക് മുമ്പേ ഇഎംഐ തുക കൂട്ടിയടച്ച് നിങ്ങള്‍ക്ക് ലോണ്‍ ക്ലോസ് ചെയ്യാൻ സാധിക്കും.

20 ലക്ഷത്തിന്റെ ചിട്ടി

20 ലക്ഷം രൂപ ഭവന വായ്പ എടുത്ത വ്യക്തിയെ കെഎസ്എഫ്ഇ ചിട്ടി എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം. 20 ലക്ഷത്തിന്റെ ഭവന വായ്പയെടുക്കുമ്പോള്‍ തന്നെ 20 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരാം. ഒരു മാസം വായ്പയിലേക്കും ചിട്ടിയിലേക്കും ഒരുപോലെ പണം നല്‍കാനുള്ള വരുമാനം നിങ്ങള്‍ക്കുണ്ടെങ്കില്‍ മാത്രമാണ് ഇത്ര വലിയ ചിട്ടി തിരഞ്ഞെടുക്കേണ്ടത്. പ്രതിമാസം 40,000 രൂപ ചിട്ടിയില്‍ അടയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ 50 മാസം കൊണ്ട് 20 ലക്ഷം ഉണ്ടാക്കാം. ചിട്ടിയുടെ തുക വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് നേട്ടവും ഇരട്ടിയാകുമെന്ന കാര്യം ഓർക്കുക.

10 ലക്ഷം, 12 ലക്ഷം എന്നിങ്ങനെ വിവിഘ തുകയ്ക്കുള്ള ചിട്ടികളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം. 10 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നാൽ പ്രതിമാസം 20,000 രൂപ അടയ്ക്കേണ്ടി വരും. കാലാവധി 50 മാസമാണ്. 12 ലക്ഷം രൂപയുടെ ചിട്ടിയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രതിമാസം 20,000 രൂപ വച്ച് 60 മാസം അടയ്ക്കേണ്ടി വരും.

നിലവില്‍ 7 ശതമാനത്തിന് മുകളിലാണ് ഭവന വായ്പയ്ക്ക് പലിശ ഈടാക്കുന്നത്. അതിനാല്‍ തന്നെ 16,000 രൂപയ്ക്ക് മുകളില്‍ പ്രതിമാസം ഇഎംഐ അടയ്‌ക്കേണ്ടതായി വരും. ഭവന വായ്പയുടെ ഇഎംഐ അടയ്ക്കുമ്പോള്‍ 3,500 രൂപയേ വായ്പ തുകയിലേക്ക് പോകുന്നുള്ളൂ. ബാക്കിയെല്ലാം പലിശയിലേക്കാണ് പോകുന്നത്. എന്നാല്‍ 20 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം താഴ്ത്തി വിളിച്ചാല്‍ നിങ്ങള്‍ക്ക് 13,818,00 ലക്ഷം രൂപ ലഭിക്കും. 25 മാസത്തെ കാലാവധിയാണ് തിരഞ്ഞെടുത്തതെങ്കില്‍ ചിട്ടിയില്‍ പങ്കെടുക്കാതെ നിക്ഷേപിച്ചാല്‍ 2 വര്‍ഷം കൊണ്ട് 18,81,800 രൂപ നേടാനാകും. ചിട്ടി ലഭിച്ച് കിട്ടുന്ന തുക ലോണിന്റെ പ്രിന്‍സിപ്പല്‍ തുകയിലേക്ക് അടയ്ക്കുമ്പോള്‍ 20 വര്‍ഷത്തിന്റെ ലോണ്‍ 12 വര്‍ഷം കൊണ്ട് അടച്ച് തീര്‍ക്കാനാകും.

Related Posts