ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും സുഗമമായ മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപികൾ) വഴി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കുള്ള നല്ലൊരു മാർഗമാണ്. കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെയാണ് എസ്ഐപി സമ്പത്ത് വർധിപ്പിക്കുന്നത്.
1 കോടിയെന്ന ലക്ഷ്യം നിങ്ങളുടെ നിക്ഷേപം നൽകുന്ന വരുമാന നിരക്കിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽതന്നെ, കോമ്പൗണ്ടിങ് പ്രയോജനം ആദ്യം മനസിലാക്കണം. നിക്ഷേപം എത്ര കാലം നീളുന്നുവോ കോമ്പൗണ്ടിങിന്‍റെ പ്രയോജനത്തോടെ അത്രയും വളര്‍ച്ച നിക്ഷേപത്തിന് ലഭിക്കും. സാധാരണയായ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ 12-15 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കാറുണ്ട്.
എസ്ഐപി എന്താണ്?
ദീർഘകാലത്തേക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി, ആഴ്ചതോറും, പ്രതിമാസമോ, ത്രൈമാസമോ പോലുള്ള ക്രമമായ ഇടവേളകളിൽ ചെറിയ തുകകൾ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു രീതിയാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ 12% വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കുന്ന ചരിത്രമാണുള്ളത്. നിക്ഷേപിക്കുന്ന തുക, നിക്ഷേപ കാലയളവ്, നിക്ഷേപത്തിന് പ്രതീക്ഷിക്കുന്ന റിട്ടേണ്‍ എന്നിവ അടിസ്ഥാനമാക്കി മാത്രമേ മ്യൂച്വല്‍ ഫണ്ടിലൂടെ എത്രവേഗത്തില്‍ കോടിപതിയാന്‍ സാധിക്കൂവെന്ന് അറിയാനാകൂ.
അടുത്ത 10 വർഷത്തിനുള്ളിൽ, അതായത് 2035 ൽ നിങ്ങൾക്ക് 1 കോടി നേടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ എത്ര തുക പ്രതിമാസം നിക്ഷേപിക്കണമെന്ന കാര്യം അറിഞ്ഞിരിക്കണം.
വാർഷിക വരുമാനം 12 ശതമാനം ആണെങ്കിൽ 1 കോടി സമാഹരിക്കാൻ ആവശ്യമായ പ്രതിമാസ തുക 43,471 ആയിരിക്കും. ഈ രീതിയിൽ, നിങ്ങൾ 10 വർഷം കൊണ്ട് 52.17 ലക്ഷം നിക്ഷേപിക്കും. പലിശ നിരക്ക് കൂടി ആകുമ്പോൾ നിക്ഷേപം 1 കോടിയിലെത്തും. നിങ്ങളുടെ നിക്ഷേപത്തിന്റെ ഇരട്ടിയാണിത്.
എന്നാൽ, വാർഷിക റിട്ടേൺ നിരക്ക് അൽപ്പം കുറവാണെങ്കിൽ, ഉദാഹരണത്തിന് 11 ശതമാനമെങ്കിൽ 1 കോടി സമാഹരിക്കാൻ പ്രതിമാസം 46,083 രൂപ നിക്ഷേപിക്കേണ്ടതായി വരും. നിക്ഷേപം 8% റിട്ടേൺ ആണ് നൽകുന്നതെങ്കിൽ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന്, അതായത് വീട് വാങ്ങുന്നതിനോ നിങ്ങളുടെ കുട്ടിയെ ഉന്നത വിദ്യാഭ്യാസത്തിന് അയയ്ക്കുന്നതിനോ, ഒരു കോടി രൂപ നേടാൻ നിങ്ങൾക്ക് പ്രതിമാസം 54,661 നിക്ഷേപിക്കേണ്ടതായി വരും.
അതേസമയം, നിങ്ങൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ടുകൾ 9% നിരക്കിലാണ് വളർച്ചയെങ്കിൽ, എസ്ഐപി വഴി നിങ്ങൾ 51,676 നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിവർഷം 10% നിരക്കിൽ നിക്ഷേപം വളരുന്നുവെങ്കിൽ ഒരാൾ പ്രതിവർഷം 48,817 സംഭാവന നൽകണം. ചുരുക്കത്തിൽ, 2035 നവംബറിനു മുമ്പ് ഒരു കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഒരു നിക്ഷേപകൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ എസ്ഐപികളിൽ പ്രതിമാസം കുറഞ്ഞത് 43,471 അല്ലെങ്കിൽ 8% മുതൽ 12% വരെ വാർഷിക വരുമാനം നൽകുന്നുവെങ്കിൽ പരമാവധി 54,661 രൂപവരെ നിക്ഷേപിക്കണം.
















