ദീപാവലി അടുത്തതോടെ പലരും ട്രിപ്പിനുള്ള പ്ലാനിങ്ങിലാകും. അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ തങ്ങൾക്ക് ഇഷ്ടമുള്ളൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം പാഴാക്കാൻ ആരും ഇഷ്ടപ്പെടില്ല. നിങ്ങളും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണെങ്കിൽ ടിക്കറ്റുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുക. ഇന്ത്യയിലെ മുൻനിര ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ് (EaseMyTrip) ഒക്ടോബർ 7 മുതൽ ഒക്ടോബർ 14 വരെ ‘ട്രാവൽ ഉത്സവ് സെയിൽ’ തുടങ്ങിയിട്ടുണ്ട്. വിമാന, ഹോട്ടൽ ബുക്കിങ്ങുകൾക്ക് വൻവിലക്കിഴിവാണ് ഓഫർ ചെയ്തിരിക്കുന്നത്.
ഈ പരിമിതകാല ഫെസ്റ്റിവൽ സെയിൽ വിവിധ യാത്രകൾക്ക് വൈവിധ്യമാർന്ന കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നു. യാത്രക്കാർക്ക് വിമാനങ്ങൾ, ഹോട്ടലുകൾ, ബസുകൾ, ക്യാബ് ബുക്കിംഗുകൾ, അവധിക്കാല പാക്കേജുകൾ എന്നിവയിൽ ആകർഷകമായ ഓഫറുകൾ നേടാനാകും. ഈ ഓഫറുകൾ ലഭിക്കുന്നതിന് ഈസ്മൈട്രിപ്പിന്റെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ‘EMTUTSAV’ എന്ന പ്രൊമോ കോഡ് ഉപയോഗിക്കാം.
ഏതൊക്കെ കാർഡുകളാണ് ഉപയോഗിക്കേണ്ടത്?
ബോബ്കാർഡ് (BOBCARD), ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഐഡിബിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ എന്നീ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്കിങ് നടത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് പ്രത്യേക ഉത്സവ കിഴിവുകൾ പ്രയോജനപ്പെടുത്താനും അവരുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കഴിയും.
ഈസ്മൈട്രിപ്പ് ട്രാവൽ ഉത്സവ് ഭാഗമായി, ഈസിഡൈനർ, ലൈഫ്‌ലോംഗ്, മാർക്ക്സ് ആൻഡ് സ്പെൻസർ (എം ആൻഡ് എസ്), ഐജിപി, ദി മാൻ കമ്പനി, സ്പൈക്കർ, നാഷർ മൈൽസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളിലുടനീളം വൻ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.
എയർ അസ്താന, എയർ കാനഡ, എയർ ഫ്രാൻസ്, എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ആകാശ എയർ, ബ്രിട്ടീഷ് എയർവേയ്‌സ്, അമേരിക്കൻ എയർലൈൻസ്, കാത്തേ പസഫിക്, സ്വിസ്, യുഎ എയർലൈൻസ്, വിർജിൻ അറ്റ്‌ലാന്റിക് തുടങ്ങിയ നിരവധി എയർലൈൻ ഈസ്മൈട്രിപ്പിന്റെ ദീപാവലി ഓഫറിൽ പങ്കുചേർന്ന് ഉപഭോക്താക്കൾ ആകർഷകമായ ഓഫറുകൾ നൽകുന്നുണ്ട്.
ഈസ്‌മൈട്രിപ്പുമായി ചേർന്ന് ഡിസ്‌കൗണ്ട് നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന ഹോട്ടലുകളിൽ സ്റ്റെർലിംഗ്, സ്റ്റാർലിറ്റ്, വെൽകോംഹെറിറ്റേജ്, പ്രൈഡ്, ക്ലബ് മഹീന്ദ്ര, ബൈക്ക്, ജസ്റ്റ, ഫേൺ, ജിഞ്ചർ, വിറ്റ്സ്, സയാജി, എഎം കളക്ഷൻ, സിഗ്നെറ്റ്, അമൃതാര, നീംറാണ, ബ്ലൂം, സോൺ ബൈ ദി പാർക്ക്, സ്പ്രീ, വൺ എർത്ത്, സുബ ഗ്രൂപ്പ്, ലോർഡ്‌സ്, ദി ക്ലാർക്‌സ്, റോയൽ ഓർക്കിഡ്, ഒടിഎച്ച്പിഎൽ, ക്ലാർക്‌സ് കളക്ഷൻ, ലെ റോയ്, റെനസ്റ്റ്, ട്രീഹൗസ്, സിട്രസ് പ്രൈം, ബ്രിജ്, ഒയോ, ഐടിസി, ശ്രീഗോ, എഫ്എബി ആൻഡ് ഹോസ്റ്റെല്ലർ എന്നിവ ഉൾപ്പെടുന്നു.
















