Economy Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്ന 8 ബാങ്കുകൾ

സ്ഥിരനിക്ഷേപങ്ങൾ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഉയർന്ന പലിശ നിരക്കും സുരക്ഷിതത്വവുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ജനപ്രിയമാക്കി മാറ്റുന്നത്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് (FD) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. അതുവഴി നിങ്ങൾക്ക് ഏറ്റവും ഉയർന്ന വരുമാനം നൽകുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കും.

നിക്ഷേപങ്ങളുടെ കാലയളവിനെ അടിസ്ഥാനമാക്കി പലിശ നിരക്കുകളും വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, ദീർഘകാല നിക്ഷേപങ്ങൾ സാധാരണയായി കുറഞ്ഞ കാലയളവിനേക്കാൾ ഉയർന്ന വരുമാനം നൽകുന്നു. അതേസമയം, ഒരു ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന പലിശ, ഏറ്റവും ദൈർഘ്യമേറിയ കാലയളവിന് നൽകണമെന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബാങ്ക് 4 വർഷത്തെ നിക്ഷേപത്തിന് പകരം 3 വർഷത്തെ എഫ്ഡിക്ക് ഉയർന്ന പലിശ നൽകിയേക്കാം.

വ്യത്യസ്ത കാലയളവുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ അറിയാം.

  1. എച്ച്ഡിഎഫ്‌സി ബാങ്ക്: 18 മുതൽ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 6.6 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.1 ശതമാനവും പലിശ നൽകുന്നു.
  2. ഐസിഐസിഐ ബാങ്ക്: ഈ സ്വകാര്യ ബാങ്ക് സാധാരണ പൗരന്മാർക്ക് 2 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.6% പലിശയും മുതിർന്ന പൗരന്മാർക്ക് 7.1% പലിശയും വാഗ്‌ദാനം ചെയ്യുന്നു.
  3. കൊട്ടക് മഹീന്ദ്ര ബാങ്ക്: 390 ദിവസം മുതൽ 23 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 6.6% പലിശയും മുതിർന്ന പൗരന്മാർക്ക് 7.1% പലിശയും നൽകുന്ന സ്വകാര്യ ബാങ്കാണിത്.
  4. ഫെഡറൽ ബാങ്ക്: ഈ സ്വകാര്യ മേഖലയിലെ ബാങ്ക് സാധാരണ പൗരന്മാർക്ക് 999 ദിവസത്തെ എഫ്‌ഡിയിൽ 6.7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.2% പലിശയും നൽകുന്നു.
  5. എസ്‌ബി‌ഐ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2-3 വർഷത്തെ കാലാവധിയുള്ള എഫ്‌ഡികൾക്ക് സാധാരണ പൗരന്മാർക്ക് 6.45% പലിശയും മുതിർന്ന പൗരന്മാർക്ക് 6.95% പലിശയും വാഗ്‌ദാനം ചെയ്യുന്നു.
  6. പിഎൻബി: സാധാരണ പൗരന്മാർക്ക് 390 ദിവസത്തെ കാലാവധിയുള്ള എഫ്ഡിക്ക് 6.6% പലിശയും മുതിർന്ന പൗരന്മാർക്ക് 7.10% പലിശയും പിഎൻബി ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു.
  7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: 3 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.6 ശതമാനവും 7.1 ശതമാനവും പലിശ നൽകുന്നു.
  8. കാനറ ബാങ്ക്: 444 ദിവസത്തെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളിൽ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.5%, 7% പലിശ നിരക്കുകൾ കാനറ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നു.

Related Posts