Finance Personal Finance

വായ്‌പ എടുക്കുന്നവരാണോ? ഈ 5 വ്യക്തിഗത വായ്പാ തട്ടിപ്പുകൾ അറിഞ്ഞിരിക്കുക

സാങ്കേതികവിദ്യയുടെയും കൃത്രിമബുദ്ധിയുടെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഗുണകരമായിട്ടുണ്ടെങ്കിലും, അവ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. സാധാരണക്കാരെ വഞ്ചിച്ച് വ്യക്തിഗത വായ്പ തട്ടിപ്പുകൾ നടത്താനും തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ്, ഏതെങ്കിലും പുതിയ വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനും വഞ്ചിക്കപ്പെടാതിരിക്കുന്നതിനും ഈ തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

  1. വ്യാജ ലോൺ ആപ്പുകൾ

യഥാർത്ഥമെന്ന തോന്നുന്ന വ്യാജ ആപ്ലിക്കേഷനുകൾ തട്ടിപ്പുകാർ പുറത്തിറക്കുകയും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുകയും ഒരു ലോണും നൽകാതെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഐഡന്റിറ്റി മോഷണത്തിന് ഇടയാക്കും. നിങ്ങൾ സമർപ്പിച്ച ഡാറ്റ പിന്നീട് അനധികൃത ഇടപാടുകൾ നടത്തുന്നതിനോ നിങ്ങളുടെ പേരിൽ പുതിയ ക്രെഡിറ്റ് കാർഡുകൾ നേടുന്നതിനോ ഉപയോഗിക്കുന്നു.

  1. മുൻകൂർ ഫീസ് ആവശ്യപ്പെട്ടുള്ള തട്ടിപ്പുകൾ

ഈ തട്ടിപ്പുകളിൽ, തട്ടിപ്പുകാർ വായ്പയെടുക്കുന്നവരോട് വ്യക്തിഗത വായ്പ അംഗീകരിക്കുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസോ ഇൻഷുറൻസ് ഫീസോ ആവശ്യപ്പെടുന്നു. ഈ ചാർജുകൾ പ്രാഥമികമായി നിയമവിരുദ്ധമാണ്. പണം കയ്യിൽ കിട്ടിയശേഷം തട്ടിപ്പുകാർ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് എല്ലായ്പ്പോഴും നിയമാനുസൃത വായ്പ നൽകുന്നവരിൽ നിന്ന് മാത്രം കടം വാങ്ങേണ്ടത്.

  1. ഫിഷിംഗ് കോളുകളും ഇ-മെയിലുകളും

ഫിഷിംഗ് തട്ടിപ്പുകളിൽ, കുറ്റവാളികൾ നിയമാനുസൃത വായ്പാ സ്ഥാപനങ്ങളെ മറയാക്കി ആൾമാറാട്ടം നടത്തുന്നു. വായ്പ ആവശ്യമുള്ളവർക്ക് വ്യാജ എസ്എംഎസുകൾ, ഇ-മെയിലുകൾ അല്ലെങ്കിൽ കോളുകൾ അയച്ച് ആധാർ വിശദാംശങ്ങൾ, പാൻ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഒടിപികൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റ നേടുന്നു. ഈ ഡാറ്റ നൽകുന്നത് സാമ്പത്തിക തട്ടിപ്പിനും പണം നഷ്ടപ്പെടുന്നതിനും കാരണമാകും.

  1. വ്യാജ ഡോക്യുമെന്റേഷൻ അഭ്യർത്ഥനകൾ

ഏജന്റുമാരോ വെബ്‌സൈറ്റുകളോ വ്യക്തിഗത വായ്പ പരിശോധനയുടെ മറവിൽ ഒറിജിനൽ രേഖകളുടെ ഫോട്ടോകൾ ആവശ്യപ്പെടുന്നു, പിന്നീട് അവ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ​​നിങ്ങളുടെ പേരിൽ പുതിയ വ്യക്തിഗത വായ്പകളോ ക്രെഡിറ്റ് കാർഡുകളോ തുറക്കാനോ ഉപയോഗിക്കുന്നു.

  1. വായ്പാ ഗ്യാരണ്ടി തട്ടിപ്പ്

ചില നിയമവിരുദ്ധ ധനകാര്യ സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം പരിഗണിക്കാതെ തന്നെ ഗ്യാരണ്ടീഡ് വ്യക്തിഗത വായ്പയോ ഭവന വായ്പയോ നൽകുന്നു. എന്നാൽ മുൻകൂർ പേയ്‌മെന്റുകൾക്ക് നിർബന്ധിക്കുന്നു. നിയമാനുസൃത വായ്പാദാതാക്കൾ ഒരിക്കലും അത്തരത്തിൽ വായ്പ നൽകില്ലെന്ന് ഓർമ്മിക്കുക.

Related Posts