ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളും (SIF) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളി(REITs)ലെ നിക്ഷേപവും ഓഹരിക്ക് സമാനമായി കണക്കാക്കും. ഇതേസമയം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ (InvITs) ഹൈബ്രിഡ് വിഭാഗത്തില്‍ തുടരും.
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളെ ഇക്വിറ്റി വിഭാഗത്തിലേക്ക് മാറ്റി. 2026 ജനുവരി 1 മുതല്‍ മ്യൂച്വല്‍ ഫണ്ടുകളും സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകളും (SIFs) റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളിൽ നടത്തുന്ന നിക്ഷേപങ്ങള്ളും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളായി കണക്കാക്കും. അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയോട് (AMFI) വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്ക്രിപ്റ്റുകളുടെ പട്ടികയില്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകളെ ഉള്‍പ്പെടുത്താൻ സെബി നിർദേശിച്ചിട്ടുണ്ട്. 2025 ഡിസംബര്‍ 31 വരെ മ്യൂച്വല്‍ ഫണ്ടുകളുടെ ഡെറ്റ് സ്കീമുകളിലും SIF-കളുടെ നിക്ഷേപ തന്ത്രങ്ങളിലും നിലവിലുള്ള റീറ്റ്സ് നിക്ഷേപങ്ങള്‍ക്ക് പുതിയ നിയമം ബാധകമല്ല.
നിലവില്‍ ഡെറ്റ് സ്കീമുകളിലുള്ള റീറ്റ്സ്(റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകൾ) നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ (grandfathering) നല്‍കിയിട്ടുണ്ട്. വിപണി സാഹചര്യങ്ങള്‍, പണലഭ്യത, നിക്ഷേപകരുടെ താല്‍പ്പര്യം എന്നിവ പരിഗണിച്ചാണ് ഡെറ്റ് സ്കീമുകളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് പരിരക്ഷ നൽകാൻ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് (AMCs)സെബി അനുമതി നല്‍കിയിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കുള്ള പ്രോത്സാഹന പദ്ധതിയും സെബി പരിഷ്കരിച്ചിട്ടുണ്ട്. മുന്‍പുണ്ടായിരുന്ന B30 ഇന്‍സെന്റീവ് റൂള്‍ ഒഴിവാക്കി. പ്രധാന നഗരങ്ങള്‍ക്ക് പുറത്തുള്ള നിക്ഷേപകരെയും വനിതാ നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയും അവതരിപ്പിച്ചു.
















