കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം കൂടിയത് 1200 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 76960 രൂപയായി. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് പവൻ വില 76000 രൂപ കടക്കുന്നത്. വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് പവൻ സ്വർണത്തിന് വർധിച്ചത്. വെളളി വിലയിലും വർധനവ്, 10 ഗ്രാമിന് 1280 രൂപയായി.
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 120 രൂപ വർധിച്ചു. 7895 രൂപയാണ് ഉയർന്നത്. 14 കാരറ്റിന്‍റെ വില 6,145 രൂപയിലും ഒമ്പത് കാരറ്റിന്റെ വില 3970ലും തുടരുകയാണ്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 128 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 1280 രൂപയാണ് ഇന്നത്തെ വില.
ആഗോള വിപണിയിലുണ്ടായ വില വർധനവും, രൂപയുടെ മൂല്യമിടിഞ്ഞതും വില വർധനവിന് കാരണമായിട്ടുണ്ട്. ട്രംപിന്റെ തീരുവ നയത്തിലെ പ്രത്യാഘാതങ്ങളും വിലവർധനവിന് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഔൺസ് സ്വർണ്ണത്തിന് 3447 ഡോളറിലെത്തി.
ഇപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 80000 ത്തിന് മുകളിൽ വില നൽകേണ്ടി വരും. പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ്ജ് എല്ലാം കൂടി ചേർത്താണ് ഈ വില വരുന്നത്. അത് കൂടാതെ ഡിസൈനിൽ വരുന്ന വ്യത്യാസങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റം വരാം.