തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനിയനെപ്പോലെ കണ്ട ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മാസ്റ്റർ ബിൻ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“എന്റെ മകൾക്ക് മിസ്റ്റ്ർ ബട്ട്ലർ സിനിമയിൽ നായികയുടെ സുഹൃത്തായ ക്യാമറ വുമൺ ആയി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എനിക്കും അതെ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി. അന്ന് താൻ ഡൈയൊക്കെ അടിച്ചിരിക്കുകയാണ്. ദിലീപിന്റെ മേക്കപ്പ് മാൻ ആയിട്ടാണ് അഭിനയിക്കേണ്ടത്. മൂപ്പര് ഈ റോൾ ചെയ്യാൻ കറക്റ്റാണെന്നും പറഞ്ഞാണ് ഡയറക്ടർ റോൾ തന്നത്,” കെ.പി പണിക്കർ പറഞ്ഞു.
നടന് സിനിമയിൽ മേക്കപ്പ് ഇട്ട് കൊടുക്കുന്ന രംഗമാണ്, താൻ മേക്കപ്പിട്ടാൽ വെച്ചടിവെച്ചടി മുന്നേറ്റമാണെന്നാണ് ആ കഥാപാത്രം ദിലീപിനോട് പറയുന്നത്. സീനൊക്കെ കഴിഞ്ഞ് വൈകീട്ട് ദിലീപ് എന്നെ വന്ന് കണ്ടു. പണിക്കരേട്ട നിങ്ങൾ ഒരു ജ്യോതിഷി ആണെന്ന് അറിഞ്ഞു. എന്ത് പറയുന്നു എന്റെ ഭാവിയെപ്പറ്റി എന്ന ചോദ്യത്തിന് ജാതകവും,ജനിച്ച തീയതിയൊക്കെ വെച്ചാണ് താൻ ജ്യോതിഷം പറയുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു എന്നാൽ കൈനോക്കി പറയാൻ.
“അങ്ങനെ കൈ നോക്കി പറഞ്ഞു. കലാലോകത്ത് തിളങ്ങാനാണ് നിന്റെ യോഗം. ഇതൊക്കെയൊന്നു കഴിഞ്ഞാൽ പിന്നെ വെച്ചടിവെച്ചടി കയറ്റമായിരിക്കും. രജനീകാന്തോ, അമിതാഭ്ബച്ചനോ ആക്കുമെന്ന് പറയുന്നില്ല. പിന്നീടും നല്ല ബന്ധത്തിലായിരുന്നു. ഇടക്കൊക്കെ വിളിക്കുമായിരുന്നു. ഒരിക്കൽ തന്റെ നാടായ പാലക്കാട്ടേക്ക് ഷൂട്ടിനുവന്നിരുന്നു. ദിലീപുമായി തനിക്കുള്ള ബന്ധം എല്ലാവർക്കും അറിയാമായിരുന്നു.” കെ.പി പണിക്കർ തുടർന്നു.
“അതുകൊണ്ട് തന്നെ അദ്ദേഹം വരുമ്പോൾ അമ്പലത്തിന് വേണ്ടിയുള്ള സംഭവനയുടെ കാര്യം പറയാൻ കമ്മിറ്റിക്കാർ എന്നെയാണ് ഏൽപ്പിച്ചത്. ദിലീപിന്റെ പേരിൽ അമ്പലത്തിലെ പൂജയുടെ തുകയായ 12000 രൂപ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. പ്രൊഡക്ഷൻ മാനേജരുടെ കൈയ്യിൽ തുക ഏൽപ്പിക്കാം കൈപ്പറ്റിക്കൊളാൻ പറഞ്ഞു. എന്നാൽ അവരെ ബന്ധപ്പെട്ടിട്ട് കിട്ടുന്നില്ലായിരുന്നു. ആകെ കിട്ടിയ തുക 2000 രൂപ മാത്രമായിരുന്നു. ചോദിച്ചപ്പോൾ അദ്ദേഹം തന്നതാണെന്ന് അറിയാൻ കഴിഞ്ഞത്. അല്ലാതെ വെറുതെ തരാൻ പറ്റുമോ എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ തന്നെ ആ ചെക്ക് കീറിയെറിഞ്ഞു.”
പൂജ നടത്തിയ പൈസ താൻ തന്നെ നൽകി. ഈ സംഭവം പറയാനായി ദിലീപിനെ വിളിച്ചപ്പോൾ കിട്ടിയില്ല. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോയെന്ന് പറഞ്ഞതാണ്. ഈ ഒരു സംഭവത്തിനു ശേഷം പിന്നീട് രണ്ട് പേരും പരസ്പരം വിളിച്ചിട്ടില്ല. അതോടെ എല്ലാം അവസാനിച്ചു. വളരെ സ്നേഹത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. കെ.പി പണിക്കർ പറഞ്ഞു.