Cinema Entertainment Homepage Featured

‘ഫാന്‍സിനുള്ളതും ഇതിലുണ്ട്’; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

മ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന ‘പേട്രിയറ്റ്’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രീകരണം ഏതാണ്ട് പത്ത് ദിവത്തോളം ഉണ്ടായിരുന്നെന്നും തങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നെന്നും മഹേഷ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ‘ക’ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു മഹേഷ് നാരായണന്‍.

മമ്മൂട്ടിയാണ് ഈ സിനിമയിലേക്ക് ആദ്യം എത്തിയത്. പിന്നീടാണ് ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍ എന്നിവരും ഈ സിനിമയുടെ ഭാഗമായതെന്ന് മഹേഷ് പറഞ്ഞു. തന്നാല്‍ ആവുന്ന വിധം വാണിജ്യ സിനിമയാക്കാന്‍ നോക്കിയിട്ടുണ്ടെന്നും വ്യത്യസ്തമായ പല കാര്യങ്ങളും പരീക്ഷിച്ചിട്ടുണ്ടെന്നും മഹേഷ് നാരായണന്‍ വ്യക്തമാക്കി.

‘ എഴുതി വരുമ്പോള്‍ ഇത് മമ്മൂക്കയോടു പറയാം എന്ന് തോന്നിയൊരു കഥയാണ്. അതുകഴിഞ്ഞിട്ടാണ് ഈ സിനിമ വലുതായത്. പിന്നീടാണ് ഫഹദും ചാക്കോച്ചനും ലാല്‍ സാറും രേവതിയും ഇതിലേക്ക് എത്തുന്നത്. എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു കൊമേഴ്‌സ്യല്‍ സിനിമയാക്കി ചെയ്തിട്ടുണ്ട്. അതിനു പുതിയൊരു ഭാഷയും ഞാന്‍ ട്രൈ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അല്‍പ്പം വ്യത്യസ്തമായ ഒന്നാണ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഈ സിനിമ പൊളിറ്റിക്കലുമാണ്. ഫാന്‍സ് മൊമന്റുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. ഒരു പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുണ്ടായിരുന്നു. അവര്‍ ഒന്നിച്ചു പെര്‍ഫോം ചെയ്യുന്ന സമയം ഞങ്ങള്‍ക്കു നല്ലൊരു അനുഭവമായിരുന്നു,’ മഹേഷ് പറഞ്ഞു.

ഏപ്രില്‍ 23 നാണ് ‘പേട്രിയറ്റ്’ റിലീസ് ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. ആന്റോ ജോസഫാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Posts