ഡൽഹി: ‘ജനനായകന്‍’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസിൽ തടസഹർജി നൽകി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയിൽ അപ്പീലുമായി എത്തിയാൽ തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ഹർജിയിൽ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ജനുവരി 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് നടപടികളെത്തുടർന്ന് ഇതുവരെ പുറത്തിറക്കാനായിട്ടില്ല.
സിനിമയ്ക്ക് സെന്‍സര്‍ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു. കേസിൽ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സുപ്രീംകോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് സെൻസർ ബോർഡിന്റെ തടസഹർജി.
















