തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2016 മുതല്‍ 2022 വരെയുള്ള ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ് എന്നിവരും പുരസ്‌കാരങ്ങള്‍ക്കു അര്‍ഹരായിട്ടുണ്ട്.
2016
മാനഗരം ആണ് 2016 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. പുരിയാത പുതിര്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഈ സിനിമയിലെ പ്രകടനത്തിനു വിജയ് സേതുപതി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. പാമ്പുസട്ടൈ എന്ന ചിത്രത്തിലെ അഭിനയത്തിനു കീര്‍ത്തി സുരേഷിനു മികച്ച നടിക്കുള്ള പുരസ്‌കാരം. ലോകേഷ് കനകരാജ് ആണ് മികച്ച സംവിധായകന്‍.
2017
അറാം ആണ് മികച്ച സിനിമ. വിക്രം വേദയ്ക്കു മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്. തീരന്‍ അധികാരം എന്ന ചിത്രത്തിലെ പ്രകടനത്തിനു കാര്‍ത്തി മികച്ച നടനും അറാം ചിത്രത്തിലെ അഭിനയത്തിനു നയന്‍താര മികച്ച നടിയും. പുഷ്‌കര്‍-ഗായത്രി മികച്ച സംവിധാനം. ചിത്രം വിക്രം വേദ.
2018
പരിയേറും പെരുമാള്‍ മികച്ച ചിത്രം. കടൈകുട്ടി സിങ്കം ആണ് മികച്ച രണ്ടാമത്തെ സിനിമ. വട ചെന്നൈയിലെ അഭിനയത്തിനു ധനുഷ് മികച്ച നടന്‍, മികച്ച നടി ജ്യോതിക (ചെക്ക ചിവന്ത വാനം). പരിയേറും പെരുമാള്‍ ഒരുക്കിയ മാരി സെല്‍വരാജ് മികച്ച സംവിധായകന്‍.
2019 & 2020
2019 ലെ മികച്ച ചിത്രം അസുരന്‍ ആണ്. ഒത്ത സെരുപ്പ് – സൈസ് 7 മികച്ച രണ്ടാമത്തെ ചിത്രം. മികച്ച നടന്‍, മികച്ച സംവിധാനം എന്നീ പുരസ്‌കാരങ്ങള്‍ ആര്‍ പാര്‍ത്ഥിപന്, സിനിമ ഒത്ത സെരുപ്പ് – സൈസ് 7. അസുരനിലെ അഭിനയത്തിനു മഞ്ജു വാരിയര്‍ മികച്ച നടി.
2020 ലെ മികച്ച ചിത്രമായി കൂഴങ്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. സൂററൈ പോട്രു എന്ന ചിത്രത്തിലെ അഭിനയത്തിനു സൂര്യ മികച്ച നടനും അപര്‍ണ ബാലമുരളി മികച്ച നടിയുമയി. ഈ സിനിമ സംവിധാനം ചെയ്ത സുധ കൊങ്ങരയാണ് മികച്ച സംവിധായിക.
2021 & 2022
2021 ലെ മികച്ച ചിത്രം ജയ് ഭീം. 2022 ല്‍ കര്‍കി. സര്‍പട്ട പരമ്പരൈ എന്ന ചിത്രത്തിലെ അഭിനയം ആര്യയെ 2021 ലെ മികച്ച നടനാക്കി. വിക്രം പ്രഭുവാണ് 2022 ലെ മികച്ച നടന്‍. ലിജോമോള്‍ ജോസ് ജയ് ഭീമിലെ അഭിനയത്തിനു 2021 ലെ മികച്ച നടിയായും 2022 ലെ അഭിനയത്തിനു സായ് പല്ലവിയും (സിനിമ-കൽകി) തിരഞ്ഞെടുക്കപ്പെട്ടു.
















