Cinema Entertainment Homepage Featured

ലൗലാജന്‍ കൂളാണ്; താടിയെടുത്ത ലാലേട്ടനുമായി തരുണ്‍ മൂര്‍ത്തി

ടിയനു ശേഷം മോഹന്‍ലാല്‍ പൂര്‍ണമായി താടിയെടുത്തിരിക്കുന്നു. ‘തുടരും’ എന്ന വമ്പന്‍ ഹിറ്റിനു ശേഷം തരുണ്‍ മൂര്‍ത്തിക്കൊപ്പം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ താടിയെടുത്തിരിക്കുന്നത്. സിനിമയിലെ താരത്തിന്റെ ലുക്കും പുറത്തുവിട്ടു.

‘L 366’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടി.എസ്.ലൗലാജന്‍ എന്ന പൊലീസ് കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. പൊലീസ് യൂണിഫോമില്‍ കൈയില്‍ ഷൂസും പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററില്‍ കാണുന്നത്. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനെ പൊലീസ് യൂണിഫോമില്‍ കാണുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് L 366 നിര്‍മിക്കുന്നത്. ആദ്യമായാണ് ആഷിഖ് ഉസ്മാന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

നവാഗതനായ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. പ്രൊഡക്ഷന്‍ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഓസ്റ്റിന്‍ ഈ സിനിമയില്‍ നിന്ന് പിന്മാറിയെന്നാണ് വിവരം. അതിനുശേഷമാണ് തരുണ്‍ മൂര്‍ത്തി എത്തിയത്. നടന്‍ കൂടിയായ ബിനു പപ്പു ഈ സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുകയും ക്രിയേറ്റീവ് ഡയറക്ടറുമാണ്.

മീര ജാസ്മിന്‍ ആണ് ചിത്രത്തില്‍ നായിക. ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിദ്ധിഖ് ചിത്രത്തിനു ശേഷമാണ് മോഹന്‍ലാലും മീരയും ഒന്നിക്കുന്നത്. കോമഡി ഴോണറിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ്.

തുടരും ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീതം. തുടരും സിനിമയുടെ സംഗീതവും ജേക്‌സ് തന്നെയായിരുന്നു. എഡിറ്റിങ് നിര്‍വഹിക്കുന്നത് വിവേക് ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ – വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടര്‍ – ഗോകുല്‍ദാസ്, കോസ്റ്റ്യൂം – മഷാര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മന്‍, രചന -രതീഷ് രവി, മേക്കപ്പ് – റോണെക്സ് സേവിയര്‍. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും.

Related Posts