Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്…
നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന, സുഹാസിനി, പാർവതി, കാർത്തിക, രേഖ കൃഷ്ണൻ, അമല, കനക, മധുബാല, വാണി വിശ്വനാഥ്, ജ്യോതിക, തുടങ്ങി നിരവധി പേർക്ക് സിനിമയിൽ ശബ്ദം നൽകി. ‘ഇനി എനിക്ക് തോന്നുന്നില്ല എന്റെ ശബ്ദം സിനിമയിൽക്കൂടി കേൾക്കാൻ സാധിക്കുമെന്ന്’ yes27 ന് നൽകിയ അഭിമുഖത്തിനിടെ വടക്കുനോക്കിയന്ത്രം, തലയണമന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി പറയുന്നു.
2800 ചിത്രങ്ങൾ, മൂവായിരത്തിലധികം കഥാപാത്രങ്ങൾ, 258ലധികം നായികമാർക്ക് ശബ്ദം നൽകിയ ഭാഗ്യലക്ഷ്മി. പ്രണയവും വിരഹവും വിവാഹവും വേർപിരിയലും കലഹവും സമരവും സാമൂഹ്യപ്രവർത്തനവും 51 വർഷത്തെ ഡബ്ബിങ് ജീവിതവും ഇടകലർന്ന തന്റെ ജീവിതം പറഞ്ഞായിരുന്നു ഭാഗ്യലക്ഷ്മി രജനീഷുമായുള്ള ഇന്റർവ്യൂവിൽ സംസാരിച്ചത്, കാണാം ആദ്യ ഭാഗം Yes27 നിലൂടെ…
















