Cinema Entertainment Homepage Featured Videos

‘വന്നു കണ്ടു കീഴടക്കി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്…’, നാദിയാ മൊയ്തു ചിത്രങ്ങൾ തുടർച്ചയായി ഹിറ്റായി’; അന്ന് തനിക്കും സ്വീകാര്യത ലഭിച്ചെന്ന് ഭാഗ്യലക്ഷ്മി

നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് മുതൽ താൻ പുതിയൊരു രീതി പിന്തുടരാനാരംഭിച്ചുവെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. YES27 ന്റെ അഭിമുഖത്തിൽ രജനീഷുമായി സംസാരിക്കുകയായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റായ ഭാ​ഗ്യലക്ഷ്മി.

‘വന്നു കണ്ടു കീഴടക്കി, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, ഒരു നോക്ക് കാണാൻ, ഒന്നിങ്ങ് വന്നെങ്കിൽ തുടങ്ങിയ നാദിയാ മൊയ്തു ചിത്രങ്ങളെല്ലാം ഹിറ്റായി കൊണ്ടിരുന്നു. നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചു’- ഭാ​ഗ്യലക്ഷ്മി ഓർമ പുതുക്കി. സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് കഥാപാത്രത്തിന്റെ സത്ത് കുറഞ്ഞുപോകരുതെന്ന് തനിക്ക് നിർബന്ധം ഉണ്ടായിരുന്നുവെന്ന് ഭാ​ഗ്യലക്ഷ്മി പറയുന്നു. കഥാകാരൻ, സംവിധായകൻ, ആർട്ടിസ്റ്റ് അതും കഴിഞ്ഞ് നാലാമതായാണ് ഡബ്ബിങ്ങിലേക്ക് എത്തുന്നതെന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ബിങ് തീയറ്റർ പരിമിതമായ സ്ഥലം ആണെന്നും നടീനടന്മാരുടെ എക്സ്പ്രഷനുകളോ ഷൂട്ടിങ്ങിന്റെ അന്തരീക്ഷമോ ഇല്ലാത്തതിനാൽ സിനിമ ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഷൂട്ടിങ് സ്ഥലത്തോ കോ-ആക്ടേഴ്സിനൊപ്പമോ അല്ല ഡബ്ബ് ചേയ്യുമ്പോൾ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾ നിൽക്കുന്നതെന്ന് അഭിമുഖത്തിൽ അവർ ഓർമിപ്പിച്ചു. മോഹൻലാലും ശോഭനയും ചേർന്ന് ചെയ്ത പക്ഷേ എന്ന ചിത്രത്തിലെ ഓർമകളും ക്ലാസ്മേറ്റ്സിലെ ലാൽജോസിനൊപ്പമുള്ള സിനിമാ അനുഭവങ്ങളും ഇന്റർവ്യൂവിൽ ഭാഗ്യലക്ഷ്മി പങ്കുവെച്ചു.

Related Posts