തലയണമന്ത്രത്തിന്റെ ഡബ്ബിങ് തീരല്ലേ എന്ന് വിചാരിച്ചിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ സത്യൻ ഒരുപാട് സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഭാഗ്യലക്ഷ്മി. വീട്ടിൽ അനുഭവിക്കുന്ന ഡിപ്രഷൻ ഒക്കെ മാറുമെന്നും അന്ന് വീട്ടിൽ നിന്ന് പുറത്തു ചാടാൻ തനിക്കുള്ള ഏക പോംവഴി ഡബ്ബിങ് സ്റ്റുഡിയോ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. YES27 Exclussive Interview ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
തലയണമന്ത്രത്തിന്റെ ഡബ്ബിങ് സമയത്ത് വീട്ടിൽ ഇന്നത്തെ പോലെ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ‘ആ സമയത്ത് കടന്നുപോയ ഒരു കാലഘട്ടമുണ്ട്. ഫാമിലി ലൈഫിൽ ഉണ്ടാകുന്ന ഒരു ഡിപ്രഷൻ ഉണ്ടല്ലോ. അപ്പോ വീട്ടിൽ നിന്ന് പുറത്തുചാടുക എന്നുള്ളതാണ്. ഇന്നത്തെ മാതിരി അന്ന് ഡ്രൈവിങ് പഠിച്ചിട്ടില്ല. ഇന്നത്തെ അത്രയും ഫ്രീഡം ഒന്നും വീട്ടിൽ ഇല്ല. അപ്പോൾ എനിക്കുള്ള ഏക പോംവഴി എന്ന് പറയുന്നത് ഡബ്ബിങ് സ്റ്റുഡിയോ ആണ്. അവിടെച്ചെന്നിട്ട് മാക്സിമം സമയം എടുക്കും. ഡബ്ബിങ് തീരല്ലേ എന്നൊക്കെ വിചാരിച്ചിട്ടുണ്ട്. അത്രയും ലേറ്റ് ആയിട്ട് വീട്ടിൽ വന്നാൽ മതിയല്ലോ.’
ചെന്നൈയിലായിരുന്നു ഡബ്ബിങ്ങെന്നും എങ്ങിനെ ശബ്ദം നൽകണമെന്നതിനെക്കുറിച്ച് അന്നൊക്കെ കൂടുതൽ ആലോചിച്ച് ഡബ്ബിങ് ചെയ്തെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ‘അവിടെ ചെന്നിട്ട് മാക്സിമം സമയമെടുക്കും. ഇതിനെക്കുറിച്ച് കൂടുതൽ കൂടുതൽ.. ഇങ്ങനെ ചെയ്താൽ എങ്ങിനെയിരിക്കും ഇങ്ങനെ ചെയ്താൽ എങ്ങിനെയിരിക്കും.. എന്ന് ചിന്തിക്കും. സത്യേട്ടനൊക്കെ നമുക്ക് ഫുൾ ഫ്രീഡം തരുന്ന സംവിധായകനാണ്. സത്യേട്ടൻ ഒരിക്കലും നമ്മുടെ അടുത്ത് ഇങ്ങനെത്തന്നെ വേണം എന്ന് പറയുകയേയില്ല. സത്യേട്ടാ ഇങ്ങനെ പറഞ്ഞാലോ എന്ന് ചോദിച്ചാൽ പറഞ്ഞോളൂ എന്ന് പറയും. ചെയ്താൽ ചിലപ്പോൾ നന്നായിട്ടുണ്ട്. പക്ഷേ ഇത് എടുക്കാം എന്ന് പറയും. ‘-ഭാഗ്യലക്ഷ്മി പറയുന്നു. അപ്പോൾ ഇതാണല്ലേ സംവിധായകന്റെ കാഴ്ചപ്പാട് എന്ന് ചിന്തിക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഡബ്ബിങ് ചെയ്യുമ്പോൾ ഡിപ്രഷൻ ഒക്കെയങ്ങ് മാറിപ്പോകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ഇന്റർവ്യൂവർ രജനീഷ് ആയിരുന്നു Yes27 വേണ്ടി ഭാഗ്യലക്ഷ്മിയുമായുള്ള ഇന്റർവ്യൂ ചെയ്തിരിക്കുന്നത്.
















