അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ കുതിക്കുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നായിരുന്നു തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 15 കോടി രൂപയാണ് അനശ്വര ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 12.75 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.
റിലീസ് ദിവസം തന്നെ അനശ്വര നായികയായി എത്തിയ ‘ചാമ്പ്യൻ’ ഇന്ത്യയില്‍ നേടിയത് 2.75 കോടി രൂപയാണ്. രണ്ടാം ദിവസമാകട്ടെ ചാമ്പ്യൻ 1.5 കോടി രൂപയും നെറ്റ് കളക്ഷൻ നേടി. മൂന്നാം ദിവസം 1.75 കോടി രൂപയും ഇന്ത്യയില്‍ നിന്ന് നെറ്റ് കളക്ഷനായി ചിത്രത്തിന് ലഭിച്ചു. എട്ടാം ദിവസം 1.1 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
ഇതോടെ ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനശ്വരയോടൊപ്പം റോഷൻ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
















