പത്മഭൂഷണ്‍ നേട്ടത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. നിങ്ങള്‍ക്കൊക്കെയാണ് താന്‍ മമ്മൂട്ടിയെന്നും തനിക്ക് മമ്മൂട്ടി എന്നുമാത്രമേ വിളിക്കാന്‍ കഴിയൂവെന്നും താരം പറഞ്ഞു. കെയര്‍ ആന്റ് ഷെയര്‍ 16-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്മഭൂഷണ്‍ മമ്മൂട്ടിയാണെങ്കിലും തനിക്ക് അതൊരു ലെറ്റര്‍ പാഡില്‍ പോലും വയ്ക്കാന്‍ പറ്റില്ല. നിങ്ങള്‍ക്കാണ് ഞാന്‍ പത്മശ്രീയും പത്മഭൂഷണുമൊക്കെ. നിങ്ങള്‍ക്ക് അങ്ങനെ വിളിക്കാമെന്നും സന്തോഷമെന്നും മമ്മൂട്ടി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.
‘ കെയര്‍ ആന്റ് ഷെയറിന്റെ 16-ാം വാര്ഷികത്തോടൊപ്പം എന്റെ പത്മഭൂഷണും ഇവര്‍ ആഘോഷിക്കുന്നത് കണ്ടു, സന്തോഷം. നിങ്ങള്‍ക്കൊക്കെ ആഘോഷിക്കാവുന്ന വാക്കുകളാണ്. ഞാന്‍ പത്മശ്രീ, പത്മഭൂഷണ്‍ മമ്മൂട്ടി എന്നൊന്നും പറയാറില്ല, എനിക്ക് അങ്ങനെ പറയാനും പാടില്ല. ഒരു ലെറ്റര്‍ പാഡില്‍ പോലും വയ്ക്കാന്‍ പറ്റില്ല. എനിക്ക് അത് ബാധിക്കുന്നില്ല, നിങ്ങള്‍ക്കു മാത്രം കൈകാര്യം ചെയ്യാവുന്ന പേരാണ്. എന്നെ മമ്മൂട്ടിയെന്നു മാത്രം വിളിച്ചാലും മതി, ഞാന്‍ മമ്മൂട്ടി മാത്രമാണ്. നിങ്ങള്‍ക്കൊക്കെ പത്മഭൂഷണ്‍ ആവും, ആകട്ടെ, സന്തോഷം. നമ്മള് സ്വയം ആഘോഷിക്കേണ്ട കാര്യമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ളതാണ് അത്,’ മമ്മൂട്ടി പറഞ്ഞു.
ഇത്തവണ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില് ആണ് മമ്മൂട്ടിക്കു പത്മഭൂഷണ്‍ ലഭിച്ചത്. മുന്‍പ് പലതവണ സംസ്ഥാന സര്‍ക്കാര്‍ പത്മഭൂഷണിനു വേണ്ടി മമ്മൂട്ടിയെ നാമനിര്‍ദേശം ചെയ്തിട്ടും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു.
















