Cinema Entertainment Homepage Featured

‘പേട്രിയറ്റി’ല്‍ ഞാനാണ് വില്ലന്‍; സര്‍പ്രൈസ് പൊട്ടിച്ചോ ഫഹദ്?

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡായി ഏപ്രില്‍ 21 നു തിയറ്ററുകളിലെത്തും.

പേട്രിയറ്റിനെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിക്കാന്‍ കഴിയുന്ന മുന്‍ജന്മത്തിലെ ഭാഗ്യമെന്നാണ് ഫഹദ് പറഞ്ഞത്. മാത്രമല്ല പേട്രിയറ്റില്‍ താനാണ് വില്ലനെന്നും ഫഹദ് പറഞ്ഞു. പേട്രിയറ്റിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

പേട്രിയറ്റിനെ കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണനും കഴിഞ്ഞ ദിവസം മനസുതുറന്നിരുന്നു. ‘ എഴുതി വരുമ്പോള്‍ ഇത് മമ്മൂക്കയോടു പറയാം എന്ന് തോന്നിയൊരു കഥയാണ്. അതുകഴിഞ്ഞിട്ടാണ് ഈ സിനിമ വലുതായത്. പിന്നെ ഫഹദ് ഉണ്ടായി, ഇതിലേക്ക് ചാക്കോച്ചന്‍ വന്നു, ലാല്‍ സാറ് വന്നു, പിന്നെ രേവതി ചേച്ചി വന്നു. എന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു കൊമേഴ്സ്യല്‍ സിനിമയാക്കാവുന്ന തരത്തില്‍ ചെയ്തിട്ടുണ്ട്. അതിനു പുതിയൊരു ഭാഷയും ഞാന്‍ ട്രൈ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അല്‍പ്പം വ്യത്യസ്തമായ ഒന്നാണ് ചെയ്തിരിക്കുന്നത്. അതിനൊപ്പം ഈ സിനിമ പൊളിറ്റിക്കലുമാണ്. ഫാന്‍സ് മൊമന്റുകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്. ഒരു പത്ത് ദിവസത്തോളം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുണ്ടായിരുന്നു. അവര്‍ ഒന്നിച്ചു പെര്‍ഫോം ചെയ്യുന്ന സമയം ഞങ്ങള്‍ക്കു നല്ലൊരു എക്സ്പീരിയന്‍ ആയിരുന്നു,’ മഹേഷ് നാരായണന്‍ പറഞ്ഞു.

പേട്രിയറ്റില്‍ മമ്മൂട്ടിയാണ് നായകവേഷം ചെയ്യുന്നത്. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആണ്. ഇരുവരും ഒന്നിച്ചുള്ള രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ്.

Related Posts