പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാന്താര ചാപ്റ്റർ വണ്ണിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ ചിത്രം കാണുന്നതിന് മുൻപ് നിർബന്ധമായും പാലിക്കേണ്ട് മൂന്ന് നിദ്ദേശങ്ങളുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി
രംഗത്തെത്തിയിരിക്കുകയാണ്.
‘ഒക്ടോബർ രണ്ടിന് കാന്താര ചാപ്റ്റർ വൺ’ കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങൾ പാലിക്കാൻ പ്രേക്ഷകർ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് ‘കാന്താര’ സങ്കൽപ്പം. എന്താണ് ഈ ദിവ്യവ്രതങ്ങൾ?. ഒന്ന്, മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന്, മാംസാഹാരം കഴിക്കാതിരിക്കുക. തീയേറ്ററുകളിൽ ‘കാന്താര: ചാപ്റ്റർ വൺ’ കാണുന്നതുവരെ ഈ മൂന്നുവ്രതങ്ങളും പാലിക്കേണ്ടതാണ്. ഗൂഗിൾ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റ് സ്വന്തമാക്കുക’ സമൂഹമാധമങ്ങളിൽ പ്രചരിച്ച പോസ്റ്ററിൽ പറയുന്നു.
പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി, വിവരം പ്രൊഡക്ഷനുമായി ക്രോസ് ചെക്ക് ചെയ്തെന്നും പോസ്റ്ററിന് കാന്താര ടീമുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോ നിർമ്മിച്ച വ്യജ പോസ്റ്ററിന് തങ്ങൾ പ്രതികരിക്കേണ്ടതില്ല എന്നാണ് കരുതുന്നത് എന്നും ഋഷഭ് വ്യക്തമാക്കി. കാന്താരയിലേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും കൂടിക്കലർന്നാകും രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ വണ്ണും അവതരിപ്പിക്കുക.
ഒരേസമയം നായകനും സംവിധായകനുമായി ഋഷഭ് ഷെട്ടി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ മലയാളികളുടെ പ്രിയതാരം ജയറാമും എന്നുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലുൾപ്പടെ പുറത്തിറക്കുമെന്ന് നിർമാതാക്കൾ അറിയിച്ചതിനാൽ വലിയ കളക്ഷൻ തന്നെ സിനിമയ്ക്ക് നേടാനാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ഒക്ടോബർ രണ്ടിന് കാന്താര തിയേറ്ററുകളിൽ എത്തുക.
















