Entertainment Homepage Featured TV/OTT

ഷാനവാസ് വിഷയം വിടാതെ നെവിന്‍; ജിസേലും ആര്യനും ലൗ ട്രാക്കെന്ന് ബിന്നി

ഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു.

ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മുന്‍ സീസണുകള്‍ കണ്ടതില്‍ നിന്നാണ് ഇങ്ങനെയൊരു ട്രാക്കില്‍ അവര്‍ മുന്നോട്ടുപോകുന്നതെന്ന് ബിന്നി അഭിലാഷിനോടു പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് അഭിലാഷിനും.

എട്ടാം ആഴ്ചയിലെ നോമിനേഷന്‍ കഴിഞ്ഞ എപ്പിസോഡില്‍ നടന്നു. അഞ്ച് വോട്ടുകളോടെ ജിഷിന്‍, നാല് വോട്ടുകളോടെ അനീഷ് എന്നിവര്‍ നോമിനേഷനില്‍ വന്നിട്ടുണ്ട്. ആദില, ബിന്നി, അനുമോള്‍, ജിസേല്‍, ആര്യന്‍, ലക്ഷ്മി, അഭിലാഷ്, സാബുമാന്‍ തുടങ്ങിയവരും നോമിനേഷനില്‍ വന്നിട്ടുണ്ട്. മുന്‍ ടാസ്‌ക്കിലെ പ്രത്യേക പവര്‍ ഉപയോഗിച്ച് നൂറ നേരിട്ട് നോമിനേറ്റ് ചെയ്തത് അക്ബറിനെയാണ്. ഗ്രൂപ്പായാണ് ആര്യനും ജിസേലും ബിഗ് ബോസില്‍ നില്‍ക്കുന്നതെന്ന് ബിന്നി നോമിനേഷന്‍ സമയത്ത് പറഞ്ഞു. ജിസേലിന്റെ വാലാണ് ആര്യനെന്നും ബിന്നി ആരോപിച്ചു.

ഷാനവാസ് തനിക്കെതിരെ നടത്തിയ ആരോപണം വിടാതെയായിരുന്നു നെവിന്റെ നോമിനേഷന്‍. തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ഷാനവാസ് ആരോപണം ഉന്നയിച്ചതെന്നാണ് നെവിന്റെ പക്ഷം. മോഹന്‍ലാല്‍ വന്ന കഴിഞ്ഞ എപ്പിസോഡില്‍ ഷാനവാസ് മാപ്പ് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് നെവിന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച ആദിലയുടെ പേരും നെവിന്‍ നോമിനേറ്റ് ചെയ്തു. ‘ലേഡി ഷാനവാസ്’ എന്നാണ് നെവിന്‍ ആദിലയെ വിശേഷിപ്പിച്ചത്.

ബിഗ് ബോസ് വീട്ടില്‍ അതിഥികളായി ‘മിറാഷ്’ സിനിമ ടീം എത്തി. സംവിധായകന്‍ ജീത്തു ജോസഫ്, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ആസിഫ് അലി, അപര്‍ണ ബാലമുരളി, അര്‍ജുന്‍ എന്നിവരാണ് ബിബി ഹൗസിലെത്തിയത്. താന്‍ ബിഗ് ബോസിന്റെ ആരാധകനാണെന്നും മിക്ക ദിവസവും കാണാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

വെസല്‍ ടീമില്‍ ആദ്യദിനം തന്നെ തര്‍ക്കം നടന്നു. എപ്പോഴൊക്കെ പാത്രങ്ങള്‍ കഴുകണം എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. അനീഷ് നിര്‍ദേശിച്ച സമയത്ത് തനിക്കു പാത്രം കഴുകാന്‍ പറ്റില്ലെന്നു ആദില നിലപാടെടുത്തു. ജിഷിനും അനീഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. ഒടുവില്‍ ഈ ആഴ്ചയിലെ ക്യാപ്റ്റനായ ഒനീലിനോടു അനീഷ് പരാതിപ്പെട്ടു. ജിഷിനെയും ആദിലയെയും വെസല്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് അനീഷ് ആവശ്യപ്പെട്ടു.

Related Posts