Entertainment Interviews

കേരളത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ഉണ്ടാവണം; ചാണ്ടി ഉമ്മൻ

കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കാനും ചെയ്യാനും കഴിയാതെ പോയ ആ​ഗ്രഹങ്ങൾ മറ്റാർക്കും നഷ്ടപ്പെടരുത് എന്ന ചിന്തയാണ് തന്നെ കേരളത്തിൽ കായിക വികസനം കൊണ്ടുവരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് മനസ്സ് തുറക്കുകയാണ് കോൺ​ഗ്രസ്സ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ . യെസ് 27 മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായി യു എസ്സിൽ പോകുന്നത് ഈ അടുത്താണ്. ആ യാത്രയുടെ ഉദ്ധേശം തന്നെ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാൻ സാധിക്കുമോ എന്നുള്ളതായിരുന്നു. സംസ്ഥാന സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് എങ്കിലും തന്റെ ചിന്ത മെസ്സിയെ കൊണ്ടുവരുന്നതിനപ്പുറം കേരളത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യുക, കേരളത്തിൽ നിന്ന് ഒരു മെസ്സിയെ ഉയർത്തുക എന്നതാണ്. പുതുപ്പള്ളിയിലെ സ്പോട്സിന്റെ ഡെവലപ്മെന്റെ ലഹരിക്കെതിരെ ഫൈറ്റ് ചെയ്യാനുള്ള സാധ്യതയായ് ആണ് കാണുന്നത്. പുതുപ്പള്ളി ഒരു സ്പോട്സ് ഹബ് ആക്കിമാറ്റണം എന്നാണ് ആ​ഗ്രഹം, രണ്ട് വർഷമായി അതിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”കുട്ടിക്കാലത്ത് കളിക്കാൻ ഏറെ ആ​ഗ്രഹമുണ്ടായിരുന്നു. അന്ന് കളിക്കാൻ സ്ഥലമോ ​ഗ്രൗണ്ടുകളോ ഉണ്ടായിരുന്നില്ല. എനിക്കത് മിസ്സിങ്ങ് ആയിരുന്നു, മറ്റൊരു കുട്ടിക്ക് അത് മിസ്സ് ചെയ്യാൻ പാടില്ല. അതിന് കേളത്തിന്റെ ഇൻഫ്രാസ്ട്രക്ച്ചറിൽ ഡെവലപ്മെന്റ് ഉണ്ടാകണം. കേരളത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും സച്ചിൻ ടെൻഡുൽക്കർ ഒക്കെ ഉണ്ടാകണം. അതാവണം നമ്മുടെ എയിം. കേരളത്തിൽ സ്പോട്സ് ഒരു ഇൻഡസ്ട്രിയായി വികസിപ്പിക്കണം”.

അഭിമുഖത്തിന്റെ പൂർണ്ണ രൂപം കാണാനായി ലിങ്ക് സന്ദർശിക്കുക

Related Posts