Cinema Entertainment

അത് മുഴുവൻ കോപ്പിയടിയായിരുന്നു; തന്റെ സൂപ്പർഹിറ്റ് സിനിമയെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രിയദർശൻ

മലയാളത്തിലെ നിരവധി കോമഡി, കൾട്ട് ക്ലാസിക്ക് ചിത്രങ്ങൾ ബോളിവുഡിൽ റീമേക്ക് ചെയ്ത സംവിധായകനാണ് പ്രിയദർശൻ. ഹിന്ദിയിൽ അദ്ദേഹം റീമേക്ക് ചെയ്ത ഹേരാ ഫേരി എന്ന ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രം റീമേക്ക് അല്ലായിരുന്നു എന്നും വാസ്തവത്തിൽ അത് മറ്റൊരു ചിത്രത്തിന്റെ പതിപ്പായിരുന്നു എന്നും വെളിപ്പെടുത്തിയത്.

1989 ൽ പുറത്തിറങ്ങിയ മലയാള ചിത്രം റാംജി റാവു സ്പീക്കിങ്ങിന്റെ റീമേക്കായാണ് അക്ഷയ് കുമാർ, പരേഷ് റാവൽ, സുനിൽ ഷെട്ടി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഹേരാ ഫേരി 2000ൽ പുറത്തിറങ്ങിയത്. എന്നാൽ ഈ സിനിമ റാംജി റാവു സ്പീക്കിങ്ങിന്റെ റീമേക്കല്ല പകരം ഫ്രെയം ടു ഫ്രെയിം കോപ്പിയടിയായിരുന്നു എന്നാണ് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ പ്രിയദർശൻ പറഞ്ഞത്.

“സംഭാഷണങ്ങൾ പോലും യഥാർത്ഥത്തിൽ എഴുതിയതല്ല. അവ വിവർത്തനം ചെയ്തതേയുള്ളൂ. ഇത് റാംജി റാവു സ്പീക്കിംഗിന്റെ നേരിട്ടുള്ള പകർപ്പ് പോലുമല്ല. വാസ്തവത്തിൽ, അതും 1971ലെ ടെലിവിഷൻ ചിത്രമായ സീ ദി മാൻ റണ്ണിന്റെ ഒരു പതിപ്പായിരുന്നു.” സംവിധായൻ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഏറെ കാലത്തിന് ശേഷം ഹേരാ ഫേരിയുടെ മൂന്നാം ഭാ​ഗത്തിനായുള്ള വർക്കുകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2025 ഡിസംബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. അടുത്ത വർഷം ആദ്യം തന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts