Cinema Entertainment

എന്താണ്‌ തിടുക്കം? ലോകഃ ഉടൻ ഒടിടിയിലേക്കില്ല; ദുൽഖർ സൽമാൻ

കൊച്ചി: ഡൊമിനിക് അരുൺ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ പ്രധാനകഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ലോകഃയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച നടൻ, ഇപ്പോൾ ഒടിടി റിലീസ് പദ്ധതിയില്ലെന്നും എന്തിനാണ് ഇത്രയും ധൃതിയെന്നും ചോദിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ലോകഃയുടെ ഡിജിറ്റൽ റിലീസിനെക്കുറിച്ച് പ്രചാരണം നടന്നുവരികയായിരുന്നു. എന്നാൽ ദുൽഖർ തന്നെ ഇപ്പോൾ രംഗത്തെത്തി കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.

ഇതിനിടെ, ലോകഃ മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചുകൊണ്ടിരിക്കുകയാണ്. സൂപ്പർഹീറോ ചിത്രമായ ലോക ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറി. എമ്പുരാൻ നേടിയ 268 കോടി കളക്ഷനെയാണ് ചിത്രം മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടി രണ്ടാം മലയാള ചിത്രമായും, കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടി രണ്ടാമത്തെ ചിത്രമായും ലോക ചരിത്രം സൃഷ്ടിച്ചു.

ചിത്രത്തിന്റെ വിജയം മലയാള സിനിമയുടെ വളർച്ചയ്ക്കും സാധ്യതകൾക്കും പുതിയ പ്രതീക്ഷ നൽകുന്നതായി നിരൂപകർ വിലയിരുത്തുന്നു. വലിയ ബജറ്റിൽ ഒരുങ്ങുന്ന മലയാള സിനിമകൾക്ക് ഇനി അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ കളക്ഷൻ നേടാൻ കഴിയുമെന്ന് ലോക തെളിയിച്ചിരിക്കുകയാണ്. അഞ്ചുഭാഗങ്ങളുള്ള സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമായാണ് ലോക എത്തിയത്.

Related Posts