ചരിത്രം തിരുത്തിയെഴുതി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാൻ നിർമ്മിച്ച് ഡൊമിനിക് അരുണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലോകഃ ചാപ്റ്റർ 1. കേരളത്തിന് പുറത്തും വലിയ സ്വീകാര്യത ലഭിച്ച ചിത്രം വിദേശ ബോക്സ് ഓഫീസിലും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് ലോകഃ. മറ്റ് ഇന്ത്യൻ ഭാഷകളിലും തീയേറ്ററിൽ ആളെ കയറ്റാൻ ലോകഃയ്ക്ക് സാധിച്ചിരുന്നു.
അതേസമയം, ആകെ കളക്ഷൻ 200 കോടി കടത്തിയ ചിത്രം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാള ചിത്രവുമായി. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ‘ലോക’ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഓള് ടൈം ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് മുന്നേറുന്നത്. നായിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തെന്നിന്ത്യയിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നതും അപൂർവ്വ കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് കല്യാണിയുടെ 200 കോടി നേട്ടം.
2016 പുറത്തിറങ്ങിയ പുലിമുരുഖനാണ് നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ച ആദ്യ ചിത്രം. ലൂസിഫർ, 2018, മഞ്ഞുമൽ ബോയ്സ് തുടങ്ങി മാർക്കോ വരെ 2024ൽ പുറത്തിറങ്ങിയ 9 ചിത്രങ്ങളാണ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2025ൽ മാത്രം ഇതുവരെ രണ്ട് ചിത്രങ്ങൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. മോഹൻലാൽ നായകനായി എത്തിയ എംപുരാനും തുടരുവുമാണ് നൂരു കോടി അടിച്ചത്.
റിലീസ് ചെയ്തു ഏഴാം ദിവസത്തിലേക്ക് എത്തുമ്പോള്‍ തന്നെ ‘ലോകഃ’ നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ലോകഃയ്ക്കു മലയാളത്തിനു പുറത്തു ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കളായ വേഫറര്‍ ഫിലിംസിനെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പാന്‍ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിനുപുറത്തും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുകിയ ചിത്രത്തില്‍ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്.