Entertainment TV/OTT

സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവർക്കൊന്നും പറ്റത്തില്ല; ആദിലക്കും നൂറയ്ക്കുമെതിരെ ലക്ഷ്മി

ബി​ഗ് ബോസ് സീസൺ 7 മുപ്പത്തിയേഴാം ദിവസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്, വാക്കേറ്റങ്ങളും ഉയർന്നുകൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് ഈയാഴ്ച്ചയിൽ ഓർഡർ പ്രകാരം ചെരിപ്പുകൾ നിർമ്മിച്ചു നൽക്കുകയെന്ന വീക്ക്ലി ടാസ്ക് മത്സരാർഥികൾക്കായി നൽകുന്നത്. നൂദില എന്നാണ് ചെരുപ്പു കമ്പനിയു‍ടെ പേര്, നൂറയാണ് മുതലാളി. അസിസ്റ്റന്റായി ജിഷിനെയും നിയമിച്ചു. അക്ബറാണ് തൊഴിലാളികളുടെ യൂണിയൻ നേതാവ്. ആദില, ഒനീൽ, ഷാനവാസ്, ലക്ഷ്മി, മസ്താനി, ബിന്നി, അഭിലാഷ് എന്നിവരാണ് ബാക്കിയുള്ള മത്സരാർഥികൾ.

മൂന്ന് റൗണ്ടുകളുള്ള ടാസ്കിൽ നല്ലപോലെ ടാസ്ക് പൂർത്തിയാക്കുന്നവർക്ക് സമ്മാനമായി നൂറ കോയിൻ നൽകും, നൂറയ്ക്ക് പൂർണ്ണ അധികാരം ബി​ഗ് ബോസ് നൽകിയിട്ടിണ്ട്. എന്നാൽ ​മൂന്നു റൗണ്ടുകളുള്ള ​ഗെയ്മിൽ രണ്ട് റൗണ്ടെങ്കിലും ജയിച്ചില്ലെങ്കിൽ നൂറയ്ക്ക് ലഭിച്ച സ്പെഷൽ പവറുകളിൽ രണ്ടെണ്ണം എടുത്ത് കളയും. ആദ്യ ദിവസത്തെ ടാസ്ക് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ടാസ്ക് വിജയിച്ചവർക്ക് കോയിൻ നൽകാൻ ബി​ഗ് ബോസ് നിർദ്ദേശിച്ചപ്പോൾ ഒനീൽ, അഭിലാഷ്, ബിന്നി, ഷാനവാസ്, ആദില, ലക്ഷമി, മസ്താനി, എന്നിവർക്ക് നൂറ കോയിൻ നൽകിയിരുന്നു. ജിഷിൻ പല തവണ അഭ്യർഥിച്ചതിനെത്തുടർന്ന് ജിഷിനും നൂറ കോയിൻ നൽകി. അക്ബർ കാരണം കുറേ സമയം നഷ്ടമായി എന്നു പറ‍ഞ്ഞ് കോയിൽ അക്ബറിന് കൊടിത്തില്ല. അതിനെ ചൊല്ലി വാക്കു തർക്കം ഉണ്ടാകുന്നുണ്ട്.

എന്നാൽ പിന്നിട് അക്ബറും, ലക്ഷിമിയും തമ്മിലാണ് തർക്കം നടക്കുന്നത്. തന്റെ സമയം കളയാൻ അക്ബർ വന്നോ എന്നാണ് അക്ബർ ലക്ഷിമിയോട് ചോദിക്കുന്നത്. എന്നാൽ അക്ബർ കാരണം തന്റെ സമയവും നഷ്ടമായെന്നും ലക്ഷ്മി പറയുന്നു. അങ്ങനെ തുടങ്ങിയ വാക്കുതർക്കം പിന്നീട് ആദിലയെയും നൂറയിലേക്കും വഴിമാറി പോകുന്നതാണ് പ്രേക്ഷകർ കണ്ടത്. ഇവളുമാരുടെ സപ്പോർട്ട് കൊണ്ട് ഈ വീട്ടിൽ നിൽക്കേണ്ടെന്നും, സമൂഹത്തിലറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. ജോലി ചെയ്ത് ജീവിക്കുന്നവരാണേൽ റെസ്പക്ട് ചെയ്തേനെയെന്നും പറയുന്നുണ്ട്. ഇതിനെതിരെ വീട്ടിലേ മറ്റുള്ളവർ ഒന്നും തന്നെ പ്രതികരിക്കുന്നില്ല, എന്നാൽ സമൂഹ മാധ്യമങ്ങളിൽ ലക്ഷ്മിക്കെതിരെ വലിയ തർക്കങ്ങളാണ് നടക്കുന്നത്.

Related Posts