Cinema Entertainment Homepage Featured

കാന്തര 2ന് കേരളത്തിൽ വിലക്ക്; പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ

കാന്താര’ സിനിമയുടെ രണ്ടാം ഭാഗം കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് തിയറ്റർ ഉടമകൾ. ഉടമകളുടെ സംഘടനയായ ഫിയോക്കാണ് സംസ്ഥാനത്ത് വിലക്ക് പ്രഖ്യാപിച്ചത്.  സിനിമയുടെ കലക്‌ഷൻ സംബന്ധിച്ച തർക്കമാണ് വിലക്കിന് കാരണം.സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കലക്‌ഷനിൽ 55 ശതമാനം നിർമ്മാതാക്കൾ  ആവശ്യപ്പെട്ടതിനെ തുടർന്നാണ്ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. 

ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ആഗോളതലത്തില്‍ കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലിഷ്, ബംഗാളി ഭാഷകളിലാണ് കാന്താര എത്തുന്നത്. എന്നാൽ വിതരണക്കാർ വിലക്കെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ  കേരളത്തിലെ സിനിമാ പ്രേമികൾ നിരാശരാകും.ചർച്ചകൾ നടക്കുന്നതായി സൂചനകൾ ഉണ്ടെങ്കിലും പൂർണ്ണമായി തീരുമാനമെടുക്കാൻ ഇനിയും സമയമെടുക്കും.

അതേസമയം കാന്താര വണ്ണിനും ഇതേ തിയറ്റർ വീതം തന്നെയായിരുന്നു ആദ്യദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴുള്ളത് ഒരു വിഭാഗം ആളുകളുടെ താൽപര്യം മാത്രമാണെന്ന് തിയേറ്റർ ഉടമകളുടെ മറ്റൊരു സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡൻ്റ് ലിബർട്ടി ബഷീർ ആരോപിച്ചു.വലിയ ചിത്രങ്ങൾക്ക് നിർമാതാക്കൾ ആവശ്യപ്പെടുന്ന രീതിയിൽ ചിലപ്പോൾ ലാഭവിഹിതം നൽകേണ്ടിവരും. 

വൻ മുടക്കിലാണ് ഇപ്പോഴത്തെ ചിത്രങ്ങൾ പുറത്ത് വരുന്നത്. എന്നാൽ അതിനനുസരിച്ചുള്ള ലാഭം തിയേറ്ററുകൾക്കും ലഭിക്കാറുണ്ട് അതുകൊണ്ട് ആദ്യദിവസത്തെ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരുമെന്ന സൂചനയാണ് ലിബർട്ടി ബഷീർ അടക്കമുള്ളവർ  നൽകുന്നത്. വൻവിജയം നേടിയ കാന്താരിയുടെ രണ്ടാം ഭാഗം പ്രദർശനത്തിന് എത്തുന്നത് ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രീകരണത്തിന് ഇടെയുണ്ടായ അപകടങ്ങളും മരണങ്ങളും വാർത്തയായിരുന്നു.

Related Posts