Entertainment TV/OTT

വാ വിട്ട് മസ്താനി; കടുത്ത നടപടിയുമായി മോഹൻലാൽ

ബി​ഗ് ബോസ് സീസൺ 7 വീട്ടിലേക്ക് വൈൽഡ് കാർഡായി എത്തിയ മത്സരാർഥികളിലൊരാളാണ് സെലിബ്രറ്റി അവതാരികയായ മസ്താനി. വന്ന ദിവസം തന്നെ വീട്ടിലുള്ള ആളുകളെ കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞപ്പാൾ രേണു സുധിയെക്കുറിച്ചാണ് പറഞ്ഞത്. രേണു സുധി ബി​ഗ് ബോസിൽ വിധവ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നാണ് മസ്താനി പറഞ്ഞത്. അന്നു മുതൽ തന്നെ മസ്താനിയും വീടിനുള്ളിലുള്ള മറ്റ് മത്സരാർഥികളും തമ്മിൽ വാക്കുതർക്കങ്ങളും നടന്നിട്ടുണ്ടായിരുന്നു.

ഇതിനു പുറമേ വീടിനുള്ളിലെ മറ്റു മത്സരാർഥികളെക്കുറിച്ചും അവരുടെ വീട്ടുകാരെക്കുറിച്ചും മസ്താനി മോശമായ രീതിയിലാണ് സംസാരിക്കുന്നത്. മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങൾ ചോദിച്ച് അവരുടെ പുറകെ നടന്ന് കളിയാക്കുന്നതും മസ്താനിയുടെ മോശം പ്രവർത്തികളിൽ ഒന്നാണ്. റെന ഫാത്തിമ എന്ന മത്സരാർഥിയുടെ വീട്ടുകാരെക്കുറിച്ച് മോശമായി സംസാരിക്കുകയും, ആംഖ്യ ഭാഷ കാണിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വീടിനകത്തുള്ള മത്സരാർഥികളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഇതിനുള്ള ശിക്ഷയാണ് മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ നൽകിയത്, രണ്ടാഴ്ച്ച ഡയറക്ട് നോമിനേഷനിൽ മസ്താനിയുടെ പേരുണ്ടാവും. മസ്താനി ഇനി വീടിനുള്ളിൽ തുടരണോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ എന്നാണ് മോഹൻലാൽ പറഞ്ഞത്. മസ്താനി പറഞ്ഞൊരു കാര്യം ഇങ്ങനെയാണ് ‘ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖമാണ്’, ഇതിനെയും മോഹൻലാൽ ചോദ്യം ചെയ്തു. മസ്താനി ഉപയോ​ഗിക്കുന്ന വാക്കുകൾ വളരെ മോശമാണെന്നും ഇനി ഇങ്ങനെയുള്ള പ്രവർത്തികൾ ഉണ്ടായാൽ തക്കതായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

Related Posts