ബിഗ്ബോസ് സീസൺ 7 ഈ ആഴ്ച്ചയിലെ വീക്കെന്റ് എപ്പിസോഡിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ ബിഗ് ബോസ് വീട്ടിൽ സംഭവ ബഹുലമായിരുന്ന കാര്യങ്ങലാണ് അരങ്ങറിയിരുന്നത്. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നവരും വീടുനുള്ളിൽ ഉണ്ടായിരുന്നവരും തമ്മിൽ അത്ര നല്ലരീതിയിലുള്ള ബന്ധമായിരുന്നില്ല. വാക്കു തർക്കങ്ങളും, കൈയ്യറ്റങ്ങളും നിറഞ്ഞു നിന്നിരുന്ന ഒരാഴ്ച്ച കൂടിയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്തിരുന്ന വിഷയമായിരുന്നു അനുമോൾ ജിസേലിനും ആര്യനും എതിരായി ഉന്നയിച്ച ആരോപണം.
എന്നാൽ വീക്കന്റ് എപ്പിസോഡിൽ അനുമോൾക്കുള്ള ചുട്ടമറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരും കാണാത്ത കാര്യം എങ്ങനെയാണ് അനു മാത്രം കാണുന്നതെന്നാണ് മോഹൻലാൽ ചോദിച്ചത്. ഇങ്ങനൊരു ആരാപണമുന്നയിക്കാൻ അനുവിന് നാണമില്ലേയെന്നും, ക്യാമറ പോലും കാണാത്ത കാര്യങ്ങൾ എങ്ങനെയാണ് അനുമാത്രം കാണുന്നതെന്നും അദ്ദേഹം ചോദിച്ചു.
ആരോപണം ഉന്നയിക്കുക മാത്രമല്ല അത് എങ്ങനെയാണ് നടന്നതെന്ന് ഡമോയിലൂടെ മറ്റുള്ളവർക്ക് കാണിച്ചുക്കൊടുക്കുക കൂടിയാണ് ചെയ്തത്. അതും മോഹൻലാൽ ചോദ്യം ചെയ്തു. ഈയൊരു കാര്യത്തെ സപ്പോർട്ട് ചെയ്ത വീട്ടിലുള്ള മറ്റു മത്സരാർഥികളെയും അദ്ദേഹം വിമർശിച്ചു. എന്നാൽ അനു ഇങ്ങനൊരു വിഷയം ഉന്നയിച്ചപ്പോൾ അതിനെതിരെ നല്ല രീതിയിൽ പ്രതികരിച്ച ജിസേലിനെ പ്രശംസിക്കുകയും ചെയ്തു.
എന്നാൽ ഇത്രയെക്കെ പറഞ്ഞിട്ടും അനു പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത്. അനുമോൾക്കും ജിസേലിനുമിടയിൽ നേരത്തേയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇങ്ങനൊരാരോപണം. ജിസേലിനോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് അനു ഇങ്ങനൊരോപണം ഉന്നയിച്ചതെന്നും വീടിനുള്ളിലെ മറ്റു മത്സരാർഥികൾ പറയുന്നു.