Cinema Entertainment

ലോകഃയിൽ തട്ടി വീണ് ‘ഹൃദയപൂർവ്വം’; മോഹൻലാലിന് ചരിത്രനേട്ടം നഷ്ടമാകുമോ?

ഓണം റിലീസായി ഒരേ ദിവസം തീയറ്ററുകളിലെത്തിയ മലയാളം സിനിമകളാണ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻ, നെസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോകഃ ചാപ്റ്റർ വണ്ണും. ഓണത്തോട് അനുബന്ധിച്ച് തീയേറ്ററുകൾ സജീവമാക്കാൻ ഇരു ചിത്രങ്ങൾക്കും സാധിച്ചെങ്കിലും ലോകഃയാണ് ഹൃദയപൂർവ്വത്തേക്കാൾ സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നേറുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മോഹൻലാലിന്റെ ഹാട്രിക് വിജയ മോഹത്തിനും തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.

ചിത്രം പ്രദർശനം തുടങ്ങി 5 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോൾ പ്രതീക്ഷിച്ച കളക്ഷൻ നേടിയിട്ടില്ലായെന്നും പറയാം. ആദ്യ ദിനം ലഭിച്ച കളക്ഷൻ 3.25 കോടി രൂപയാണ്, എന്നാൽ പിന്നീടുള്ള ദിസങ്ങളിലെ കണക്കുകൾ നോക്കുമ്പോൽ ആദ്യ ദിനത്തേക്കാൾ കുറവാണ്. എംപുരാൻ, തുടരും തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളെല്ലാം 100 കോടി ക്ലബിൽ കയറിയതാണ്. ഹൃദയപൂർവ്വത്തിന് 50 കോടിയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാൽ ഈ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 40 കോടിയിൽ താഴെ മാത്രമെ പ്രതീക്ഷിക്കുന്നുള്ളു.

ലോക ചാപ്റ്റർ വണ്ണിന് തിയ്യറ്ററിൽ ലഭിച്ച പ്രതികരണങ്ങളാണ് ഹൃദയപൂർവ്വത്തിന് തിരിച്ചടിയായത്. ഹൃദയപൂർവ്വം അഞ്ചാം ദിനം തിയ്യറ്ററിൽ നിന്നു നേടിയത് 1.9 കോടി രൂപയാണ്. അതായത് ആദ്യ ദിനത്തേക്കാൾ 41.53 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. അ‍ഞ്ച് ദിവസത്തെ കളക്ഷൻ പരിശോധിക്കുമ്പോൾ ആകെ നേടിയ കളക്ഷൻ 14.35 കോടിയാണ്. ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ 16.93 കോടി രൂപയാണ്. ഇതിലൂടെ മോഹൻലാലിന് തന്റെ കരിയറിലെ തുടർച്ചയായ മൂന്നാം 50 കോടി എന്ന നാഴികക്കല്ലാണ് നഷ്ടമാവാൻ പോവുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം, 30 കോടി ബജറ്റില്‍ ഒരുക്കിയ ലോകഃ ആദ്യദിനം 2.7 കോടി മാത്രമാണ് നേടിയതെങ്കില്‍ രണ്ടാം ദിനം ഇന്ത്യ നെറ്റ് കളക്ഷന്‍ നാല് കോടിയായി ഉയര്‍ന്നു. അഞ്ച് ദിവസത്തിനുള്ളിൽ, ഇന്ത്യയിൽ നിന്ന് ചിത്രത്തിന്റെ മൊത്തം കളക്ഷൻ 31.05 കോടി രൂപയായി. മോഹൻലാൽ നായകനായ ഹൃദയപൂർവം അടക്കമുള്ള മറ്റെല്ലാ ഓണം റിലീസുകളെയും മറികടന്ന ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിലാണ്.

Related Posts