ബിഗ്ബോസ് സീസൺ 7ൽ അപ്രതീക്ഷിത സംഭവങ്ങളാണ് എന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേയാണ് അഞ്ച് വൈൽഡ്കാർഡ് എൻട്രികളുടെ കടന്നു വരവ്. ഇപ്പോൾ വീട്ടിലുളളവരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത് അനുമോൾ ജിസേലിനും ആര്യനുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. ആര്യനും ജിസേലും പുതപ്പിനുള്ളിൽ ഉമ്മ വെക്കുന്നത് കണ്ടുവെന്നാണ് അനു അവർക്കെതിരായി ഉന്നയിച്ചിരിക്കുന്നത്.
വൈൽഡ് കാർഡ് എൻട്രിയായി വന്ന മസ്താനിയാണ് അനുവിനെ സപ്പോർട്ട് ചെയ്ത് ആദ്യം മുന്നോട്ടു വന്നത്. താൻ വരുന്നതിന് മുൻപ് എപ്പിസോട് ലൈവ് കണ്ടിരുന്നുവെന്നും അതിലൂടെ അവർ ചെയ്തിരുന്നതെല്ലാം കണ്ടെന്നും മസ്താനി പറഞ്ഞു. ഇത് വീടിനുള്ളിൽ വലിയ വാക്ക് തർക്കങ്ങൾക്കാണ് വഴിവെച്ചത്. ഒന്നിലധികം തവണ ആര്യനേയും ജിസേലിനെയും ഒരുമിച്ച് കണ്ടിരിന്നുവെന്നും അനു പറഞ്ഞു. ഇവർക്കിടയിൽ എന്താണ് നടന്നതെന്ന് അനുമോളും മസ്താനിയും വീട്ടിലുളളവർക്ക് ഡെമോ കാണിച്ചു കൊടുത്തു.
എന്നാൽ ഇതിനെയെല്ലാം എതിർക്കുകയാണ് ആര്യനും ജിസേലും ചെയ്തത്, തങ്ങൾക്കെതിരെയുണ്ടായ ആരോപണങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണെന്നും ഇതിലൊന്നും ഒരു സത്യാവസ്ഥയില്ലെന്നും ആര്യൻ വീട്ടിലുള്ളവരോടു പറഞ്ഞു. അനുമോളും ജിസേലും തമ്മിൽ മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരിൽ പ്രതികാരം തീർക്കുകയാണെന്ന് ജിസേൽ പറഞ്ഞു. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീർത്തതാണെന്നും താൻ മുൻപും വീട്ടിലുള്ള മറ്റു മത്സരാർഥികളോട് ഇതിനെപ്പറ്റി പറഞ്ഞിരുന്നിവെന്നും അനു പ്രതികരിച്ചു.
വീട്ടിലുള്ള ബാക്കി മത്സരാർഥികളിൽ ചിലർ അനുവിനെ സപ്പോർട്ട് ചെയ്ത് മുന്നാട്ടു വന്നു, എന്നാൽ മറ്റു ചിലർ ആര്യനും ജിസേലിനേയും പിന്തുണച്ചു. അനു സദാചാരക്കണ്ണുകൾ കൊണ്ടാണ് എല്ലാ കാര്യത്തേയും നോക്കിക്കാണുന്നതെന്നും പറഞ്ഞു. ഒരു ആണും പെണ്ണും അടുത്തിടപഴകിയാൽ എന്താണ് കുഴപ്പമെന്നും, അതവ അവർ തമ്മിൽ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ തന്നെ അതിൽ തെറ്റില്ലെന്നും ചിലർ പറഞ്ഞു.അനുവിന്റെ ആരോപണങ്ങൾ സോഷ്യൽ മീഡീയയിൽ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്.