ബിഗ് ബോസ് മലയാളം സീസണ് സെവനില്‍ എവിക്ഷന് വിവാദം. മികച്ച മത്സരാര്ഥികളില് ഒരാളായ ആര്യനെ പുറത്താക്കിയതാണ് ബിഗ് ബോസ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡോ.ബിന്നി മുന്‍ സീസണിലെ മത്സരാര്‍ഥി ശോഭ വിശ്വനാഥ് എന്നിവരാണ് ആര്യന്റെ എവിക്ഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ടിക്കറ്റ് ടു ഫിനാലെയില്‍ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്ത് എത്തിയ മത്സരാര്ഥിയാണ് ആര്യന്. മാത്രമല്ല ഈ സീസണില്‍ ഉടനീളം ഫിസിക്കല്‍ ടാസ്ക്കുകളില് അടക്കം ആര്യന് തിളങ്ങിയിരുന്നു. ആര്യനേക്കാള്‍ മോശം മത്സരാര്‍ഥിയായ അനുമോളെ തുടരാന്‍ അനുവദിക്കുന്നതും ആര്യനെ പുറത്താക്കുന്നതുമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
ബിഗ് ബോസില്‍ പിആര്‍ ബലത്തില്‍ തുടരുന്ന മത്സരാര്ഥിയാണ് അനുമോളെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ആര്യന്റെ എവിക്ഷന്. ടിക്കറ്റ് ടു ഫിനാലെയിലെ ഒരു ടാസ്ക്കില് മാത്രമാണ് ഈ സീസണില്‍ അനുമോള്‍ ജയിച്ചിട്ടുള്ളത്. എന്നിട്ടും പിആര്‍ ബലത്തിലാണ് അനുമോള്‍ തുടരുന്നതെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
‘ ബിഗ് ബോസ് ട്രോഫി പിആര്‍ മത്സരാര്‍ഥികള്‍ക്കു നല്‍കുക. സീസണ് 5 മുതല്‍ തുടങ്ങിയതാണ് ഇതെല്ലാം. ആര്യന്റെ പുറത്താകല്‍ പ്രതീക്ഷിച്ചതാണ്. നല്ലൊരു എന്റര്ടെയ്നറും ടാസ്ക് മാസ്റ്ററുമായിരുന്നു ആര്യന്,’ മുന്‍ മത്സരാര്‍ഥി ശോഭ വിശ്വനാഥന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
‘ പിആര്‍ മത്സരാര്‍ഥികളുടെ സീസണ്. ഗെയിം കളിക്കുന്നവരെയും ടാസ്ക് ചെയ്യുന്നവരെയും പറഞ്ഞുവിടുക, എന്നിട്ട് 24 മണിക്കൂറും സദാചാരവും മോശം ഗെയ്മും ബോഡി ഷെയ്മിങ് നടത്തുന്നവരെയും അവിടെ നിര്‍ത്തുക. പ്രേക്ഷകരോടു ഒരു അഭ്യര്‍ത്ഥന, രണ്ട് തവണ ചിന്തിക്കുക എന്നിട്ട് വോട്ട് ചെയ്യുക,’ ഈ സീസണിലെ മത്സരാര്‍ഥിയായ ബിന്നി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു.
















