ടൊവിനോ തോമസും ബേസില്‍ ജോസഫും ഏറ്റുമുട്ടാന്‍ പോകുന്നു. ‘ഒരുത്തന്‍ കാട്ടുതീയെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ്’ എന്നാണ് ‘അതിരടി’ സിനിമയിലെ ഇരുവരുടെയും കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത്.
അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെയും ബേസില്‍ ജോസഫിന്റെയും കഥാപാത്രങ്ങളെ കുറിച്ച് റിവീല്‍ ചെയ്തുകൊണ്ടാണ് ടൈറ്റില്‍ ടീസര്‍. വെറും അടിയല്ല, അതിരടി എന്നാണ് ടൈറ്റില്‍ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്.
പോള്‍സണ്‍ സ്‌കറിയയും അരുണ്‍ അനിരുദ്ധനും ചേര്‍ന്നാണ് കഥ. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്, ഡോ. അനന്തു എസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരുടെ ബാനറില്‍ ബേസില്‍ ജോസഫും ഡോ അനന്തുവുമാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍, ടൊവിനോ തോമസ് എന്നിവര്‍ സഹനിര്‍മാതാക്കള്‍.
വിഷ്ണു വിജയ് സംഗീതവും സാമുവല്‍ ഹെന്‍ റി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിങ്. വരികള്‍ സുഹൈല്‍ കോയ.
ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമായതിനാല്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്. വിനീത് ശ്രീനിവാസന്‍ മറ്റൊരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ടൊവിനോയുടെയും ബേസിലിന്റെയും മാസ് കഥാപാത്രങ്ങളാണെന്നാണ് ടൈറ്റില്‍ ടീസറില്‍ നിന്ന് വ്യക്തമാകുന്നത്.
















