Entertainment News

വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹ നിശ്ചയം ശരിക്കും കഴിഞ്ഞോ?

ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ കൂടിയാണ് ഇവർ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാക്കാൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ ഇതുവരെ തയ്യാറായിട്ടുമില്ല.

ഇപ്പോഴിതാ ഇരുവരുടെയും വിവാഹം നിശ്ചയം കഴിഞ്ഞു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഈ വാർത്തകൾ ഔദ്യോ​ഗികമല്ല. ഒക്ടോബർ 3ന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ താരങ്ങളുടെ നിശ്ചയം നടന്നുവെന്നും വിജയ്‍യുടെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകളെന്നുമാണ് റിപ്പോർട്ടുകൾ. മൂന്ന് മാസങ്ങൾക്ക് ശേഷം വിജയ്‍യുടെയും രശ്മികയുടേയും വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാനും ഫോട്ടോകളും ഇരുവരുടെയും നിശ്ചയത്തിന്റേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ഇതൊക്കെ ഉള്ളതാണോടെയ്, അവരറിഞ്ഞോ’ തുടങ്ങിയ കമന്റുകളുമായി പിന്നാലെ പ്രേക്ഷകരും രം​ഗത്തെത്തി.

Related Posts