ഏറെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം പാട്രിയറ്റിനെ ശ്രദ്ധേയമാക്കുന്നത് മൾട്ടിസ്റ്റാർ ചിത്രം എന്ന രീതിയിലാണ്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി,ദർശന എന്നിവർ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ പുറത്തിറങ്ങിയതിന് ശേഷം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തകർപ്പൻ ഫൈറ്റ് സീനുകളാണ് ചർച്ചയാകുന്നത്.
ആവേശമുയർത്തി പാട്രിയറ്റ് ടീസർ പുറത്ത്
















