അച്ഛൻ വിളിച്ചിട്ടാണ് ഞാൻ തൂവാനത്തുമ്പികളുടെ സെറ്റിലെത്തുന്നത്. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലാണെന്നു തോന്നുന്നു. പാർവതിയോടൊപ്പം എന്തോ പറഞ്ഞുകൊണ്ട് മോഹൻലാൽ ഇറങ്ങി വരുന്നു.
“ആദ്യം നമ്മൾ മീറ്റു ചെയ്തപ്പോളും മഴ പെയ്തു.” മോഹൻലാൽ പറഞ്ഞു.
പാർവതി ചോദിച്ചു ” എന്താ ആ കുട്ടിയുടെ പേര്?”
“ക്ലാര”
എന്നും മനസ്സിലോർക്കുന്ന ജയകൃഷ്ണന്റെയും രാധയുടേയും മുഖങ്ങൾ തന്നെയാണ് പത്മരാജന്റ മകന്റെ ഓർമകളിലും എത്തിയത്.
കാമുക കഥാപാത്രങ്ങളിൽ എനിക്കേറ്റവുമിഷ്ടമുള്ളത് സോളമനെയാണെന്ന് അനന്തപത്മനാഭൻ പറഞ്ഞു.
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതി കാലത്തെഴുന്നേറ്റ് മുന്തിരിതോട്ടങ്ങളിൽ പോയി, മുന്തിരി വള്ളി തളിർത്ത് പൂവിടുകയും, മാതള നാരകം പൂക്കുകയും ചെയ്തുവോന്നു നോക്കാം…
അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും… പത്മനാഭൻ പറഞ്ഞുതീരും മുമ്പേ സോളമന്റെ പ്രണയം അറിയാതെ മനസ്സിലേക്ക് കടന്നുവന്നു.
പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെയും രാധാലക്ഷ്മിയുടെയും മകൻ പി പത്മനാഭനുമായി ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ.
പി. അനന്തപത്മനാഭൻ
1993 മുതൽ ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. ‘ഇനിയും നഷ്ടപ്പെടാത്തവർ’ എന്ന ചെറുകഥാസമാഹാരം 2000-ൽ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തി. രണ്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ഇപ്പോൾ ഏഷ്യാനെറ്റിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
‘മകന്റെ കുറിപ്പുകൾ’ എന്ന പത്മരാജനെക്കുറിച്ചുള്ള ഓർമകൾ എഴുതാൻ എന്താണ് പ്രചോദനമെന്ന് അദ്ദേഹം ഇന്റർവ്യൂവിൽ പറയുന്നു. അച്ഛൻ ഡബ്ബ് ചെയ്ത ചില സന്ദർഭങ്ങൾ അദ്ദേഹം ഓർക്കുന്നു. ഞാൻ ഗന്ധർവനിലെ ഒരേയൊരു വരി അച്ഛൻ ഡബ്ബു ചെയ്തു മറ്റേ വരി മറ്റൊരാളെക്കൊണ്ട് പറയിക്കുകയും ചെയ്തു , എന്തിനാണത്. ??
‘കടലിനു തീപ്പിടിച്ചേ കടലിനു തീപ്പിടിച്ചേ എന്നു പറയുന്നൊരു മനുഷ്യൻ. ആ കഥ പറച്ചിലിന്റെ ഒരു മാന്ത്രികതയാണ് ഞാൻ അച്ഛനിൽ കണ്ടിട്ടുള്ളത്.’ -അനന്തപത്മനാഭൻ പറയുന്നു.
അഭിമുഖം കാണാം… ‘ Yes27media ‘ യിലൂടെ…
















