ഇത്തിരി വാശിക്കാരിയാണ്, ചോക്കോബാർ വല്യ ഇഷ്ടമാണ്, വഴിയരികിൽ നിന്ന് കമന്റടിക്കുന്നവരെ നോക്കിവെച്ച് പ്രതികാരം വീട്ടും, അങ്ങനെയൊരു കുട്ടിക്കുറുമ്പിയാണ് ഇവൾ കാവേരി എന്ന പിടിയാനയുടെ പാപ്പാൻ ഷിമിൽ യെസ് 27ന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
നാൽക്കാലികളോടുള്ള സ്നേഹം കൊണ്ട് ചെറിയ മൃഗങ്ങളെ വളർത്തുന്നത് കണ്ടിട്ടുണ്ടാവും, എന്നാൽ ഷിമിൽ എന്ന മലപ്പുറത്തുകാരൻ വളർത്തുന്നത് കാവേരി എന്ന കുട്ടിയാനയെ ആണ് . വീട്ടിലെ വളർത്തുമൃഗത്തെ നോക്കുന്ന അതേ ലാഘവത്തോടെയാണ് ഷിമിൽ കാവേരിയെ നോക്കുന്നത്. കൈതച്ചക്കയും ചോക്കോബാറും ബിരിയാണിയും ബിസ്ക്കറ്റും ഒക്കെയാണ് കാവേരിയുടെ ഇഷ്ടഭക്ഷണം.
രോഗാവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഷിമിൽ അദ്യമായി കാവേരിയെ കാണുന്നത്. ആ അവസ്ഥയിൽ അവളെ ഒറ്റയ്ക്കാക്കി പോകാൻ തോന്നിയില്ല. കൂടെ കൊണ്ടുവരികയാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു. പലരും വിളിച്ച് ഭീഷണിപ്പെടുത്തി എന്നിട്ടും ഒന്നും വകവെക്കാതെ ഷിമിൽ കാവേരിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പിണക്കക്കാരിയും കുട്ടിക്കുറുമ്പിയുമായ കാവേരിയുടെ കൂടെയുള്ള ജീവിത്തെക്കുറിച്ച് പറയുകയാണ് ഷിമിൽ.
അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ലിങ്ക് സന്ദർശിക്കുക.
















