ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വതകളുടെ സംഗമമാണ് കമല്‍ഹാസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങി സിനിമയിലെ എല്ലാ വിഭാഗങ്ങളിലും കമല്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കരിയര്‍ പോലെ തന്നെ കമലിന്റെ വ്യക്തിജീവിതവും ചൂടേറിയതാണ്.
സിനിമയില്‍ സജീവമായി തുടങ്ങുന്ന സമയത്താണ് കമലിന്റെ വിവാഹം. അന്ന് താരത്തിനു പ്രായം 24 വയസ് മാത്രം. 1978 ല്‍ പ്രശസ്ത നൃത്ത കലാകാരി വാണി ഗണപതിയെയാണ് കമല്‍ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം കമലിന്റെ കോസ്റ്റ്യൂം ഡിസൈനറായി വാണി പ്രവർത്തിച്ചു. എന്നാല്‍ ഈ ബന്ധത്തിനു പത്ത് വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1988 ല്‍ ഇരുവരും നിയമപരമായി പിരിഞ്ഞു.
നടി സരികയുമായി കമല്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. ഈ ബന്ധത്തിലാണ് ശ്രുതി ഹാസന്‍ പിറക്കുന്നത്. ശ്രുതിയുടെ ജനനശേഷം ഇരുവരും നിയമപരമായി വിവാഹിതരായി. ഈ ബന്ധത്തില്‍ അക്ഷര എന്ന മകളും ഉണ്ട്. 2002 ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2004 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു.
നടി ഗൗതമിയുമായുള്ള കമലിന്റെ ബന്ധം ഒരുകാലത്ത് സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം വാര്‍ത്തയായിരുന്നു. സരികയുമായുള്ള വിവാഹമോചന ശേഷമാണ് ഗൗതമിയുമായി കമല്‍ അടുക്കുന്നത്. 2005 മുതല്‍ 2016 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. കമലുമായി പിരിയുന്നത് ഹൃദയഭേദകമെന്നായിരുന്നു ഗൗതമി അന്ന് പ്രതികരിച്ചത്. ദൃശ്യത്തിന്റെ തമിഴ് ആയ ‘പാപനാസ’ത്തില്‍ പിന്നീട് ഗൗതമി കമലിന്റെ നായികയായി അഭിനയിച്ചു.
നടി ശ്രീവിദ്യയുമായും കമലിനു പ്രണയമുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ശ്രീവിദ്യയുടെ കുടുംബം കമലുമായുള്ള വിവാഹത്തെ എതിര്‍ത്തതായാണ് അന്നുപുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
















